മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി എന്ന നാമം ഉയര്‍ന്നു നില്ക്കുമ്പോള് തന്റെ പ്രതീക്ഷ തെറ്റിച്ച സിനിമയായ ഡബിള്‍ ബാരലിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് മലയാളത്തിന്റെ ക്ലാസിക് ഹിറ്റ് മേക്കര്‍, കൂടാതെ തന്റെ എക്കാലത്തെയും വലിയ വിജയ സിനിമയായ ‘ആമേന്‍’ എന്ന സിനിമയുടെ വിജയ രഹസ്യത്തെക്കുറിച്ചും ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് താരം.
‘കോമിക്കുകളിലനുഭവപ്പെടുന്ന അന്തരീക്ഷത്തില്‍ സിനിമയുണ്ടാക്കിയാല്‍ എങ്ങനെയിരിക്കുമെന്ന ആകാംഷയില്‍ നിന്നാണ് ആ സിനിമ പിറന്നത്. എന്നാല്‍ ആ സിനിമയും ഉണ്ടായി വന്നപ്പോള്‍ ഞാനുദ്ദേശിച്ചതില്‍ നിന്ന് ഏറെ മാറിപ്പോയി. മനസ്സില്‍ കാണുന്നത് പോലെ അതേ പോലെ സ്ക്രീനിലേക്ക് കൊണ്ടുവന്നാലേ സിനിമ ശരിയാകൂ. ‘ഡബിള്‍ ബാരല്‍’ കഴിഞ്ഞു വന്ന ‘അങ്കമാലി ഡയറീസ്’ 90 പുതുമുഖങ്ങളെ ഉപയോഗിച്ചു ചെയ്ത സിനിമയായിരുന്നു. അങ്കമാലിയിലെ സ്ലാഗ് പരിചിതമായ ആളുകളെ അങ്കമാലിയിലും പരിസരത്തുമുള്ളവരില്‍ നിന്ന് ഒഡിഷന് നടത്തിയാണ് തെരഞ്ഞെടുത്തത്. മൂന്നാമത്തെ സിനിമ ‘ആമേന്‍’ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒരു ദൃശ്യ വിരുന്നായിരുന്നു തിയേറ്ററിലേക്ക് വന്‍തോതില്‍ പ്രേക്ഷകരെ ആകര്‍ഷിച്ച സിനിമ. മൂന്നര പതിറ്റാണ്ട് മുന്‍പ് കെജി ജോര്‍ജ്ജ് സംവിധാനം ചെയ്ത ‘പഞ്ചവടിപ്പാല’ത്തിലെ പാലമാണ് ആമേനിലെ പള്ളി. മ്യൂസിക്കും അതുമായി ബന്ധപ്പെട്ട മത്സരവുമെല്ലാം സമാന്തരമായ കഥാതന്തു മാത്രമാണ്’.
Post Your Comments