
ബോളിവുഡ് താരം കൃതി സനോണിന് കൊവിഡ് നെഗറ്റീവായി. ട്വിറ്ററിലൂടെ കൃതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നെ പരിചരിച്ച ഡോക്ടേഴ്സിനും ആരോഗ്യപ്രവർത്തകർക്കും ആരാധകർക്കും താരം നന്ദി അറിയിച്ചു.
കോവിഡ് 19 പരിശോധനാഫലത്തിൽ എനിക്ക് നെഗറ്റീവായ വിവരം സന്തോഷത്തോടെ അറിയിക്കുന്നു. എന്നെ പരിചരിച്ച ആരോഗ്യപ്രവർത്തകർക്കും, എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഞാൻ എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു കൃതി കുറിക്കുന്നു.
കോവിഡ് പോസിറ്റീവായ വിവരം കൃതി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ നേരത്തെ അറിയിച്ചത്.
Post Your Comments