GeneralLatest NewsNEWSTV Shows

ഷിറ്റു എന്ന പേരിന്റെ കഥയുമായി ജീവയും അപർണയും

വിവാഹശേഷമാണ് പരസ്പരം അങ്ങനെ വിളിച്ച് തുടങ്ങിയത്

മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ടദമ്പതികളാണ്‌ ജീവയും അപർണ തോമസും. അവതാരക രംഗത്തിലൂടെ ചുരുങ്ങിയ സമയംകൊണ്ടാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്.അവതരണ ശൈലി കൊണ്ടും ഫ്ലോറിൽ ജീവ പരത്തുന്ന പോസിറ്റിവിറ്റി കൊണ്ടുമൊക്കെയാണ് അവതാരകനെന്ന നിലയിൽ ജീവ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ജീവയും ഭാര്യയും മോഡലുമൊക്കെയായ അപർണയും അവതാരകരായി എത്തുന്ന മിസ്റ്റർ ആൻ്റ് മിസിസ് എന്ന ഷോയും സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. ജീവയുടെ ഭാര്യയായ അപര്‍ണ്ണ എയര്‍ഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപര്‍ണ്ണ.

അപർണയെ ജീവ സ്നേഹത്തോടെ വിളിക്കുന്നത് ചിറ്റു എന്നാണ്. അപർണ തിരിച്ചും അങ്ങനെ തന്നെയാണ് അഭിസംബോധന ചെയ്യാറുള്ളത്. ഇതിനു പിന്നിലെ കഥ
തുറന്നു പറയുകയാണ് ഇരുവരും.

ഷിറ്റു എന്ന പേരിനു പിന്നിൽ പ്രത്യേകിച്ച് രഹസ്യമൊന്നുമില്ലെന്നും വിവാഹശേഷമാണ് പരസ്പരം അങ്ങനെ വിളിച്ച് തുടങ്ങിയതെന്ന് അപർണ പറഞ്ഞു. വിവാഹശേഷം പല ചെല്ലപ്പേരുകളും വിളിക്കാറുണ്ടായിരുന്നുവെന്നും അങ്ങനെ എപ്പോഴോ വിളിച്ചതാണ് ഷിറ്റുവെന്നും അത് നല്ലതാണെന്ന് തോന്നിയതു കൊണ്ട് തുടർന്നും വിളിക്കുകയായിരുന്നുവെന്ന് ജീവ പറയുന്നു. ഷിറ്റു വേഴ്സസ് ഷിറ്റു എന്ന പേരിൽ ഇവരുടെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ റീക്രിയേറ്റ് ചെയ്ത് ഒരു പരിപാടി അവതരിപ്പിക്കാൻ പദ്ധതിയുണ്ട്. അപർണയുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട പുതിയ വീഡിയോയിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button