പ്രജേഷ് സെൻ ചിത്രം ‘വെള്ളം’ സിനിമയുടെ ചിത്രീകരണത്തിനിടയിൽ വൻ അപകടം. നടൻ ജയസൂര്യ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ജയസൂര്യ പവർ ടില്ലർ ഓടിക്കുന്നൊരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
നടൻ ഓടിച്ചുകൊണ്ട് വന്ന വണ്ടി പെട്ടന്ന് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ടു കുതിക്കുകയായിരുന്നു. അണിയറ പ്രവർത്തകർ കൃത്യസമയത്തു ഇടപെട്ടതുകൊണ്ട് വലിയൊരു അപകടത്തിൽ നിന്നാണ് ജയസൂര്യ രക്ഷപ്പെട്ടത്.
ഡ്യൂപ്പ് ചെയ്യുമായിരുന്നിട്ടും തന്നാൽ കഴിയും വിധം ആ ഷോട്ട് ന്നന്നാക്കുവാൻ ജയസൂര്യ കാണിച്ച ഉത്തരവാദിത്തം ലോക്കേഷനിൽ പലരെയും ഞെട്ടിച്ചുവെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
പൂർണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘വെള്ളം’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഫ്രണ്ട്‍ലി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്ര ക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ജയസൂര്യയുടെ നായികമാരായി സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവർ എത്തുന്നു. സിദ്ധിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി തുടങ്ങിയവർ അഭിനയിക്കുന്നു.
Post Your Comments