ബോളിവുഡ് സിനിമാലോകത്തെ ചൂടുപിടിപ്പിക്കുന്ന പ്രസ്താവനകളും വിമർശനങ്ങളുമാണ് നടി കങ്കണ നടത്താറുള്ളത്. പലപ്പോഴും താരത്തിന്റെ അഭിപ്രായങ്ങൾ വിമർശനങ്ങൾക്ക് ഇടയാക്കാറുണ്ട്. അത്തരമൊരു വിവാദ പരാമർശത്തെ തുടർന്ന് ഗാനരചയിതാവ് ജാവേദ് അക്തർ നൽകിയ മാനനഷ്ട കേസിലാണ് ഇപ്പോൾ പുതിയ നടപടി താരം നേരിടുന്നത്.
കങ്കണയ്ക്കെതിരെ ജാവേദ് അക്തർ നൽകിയ മാനനഷ്ടകേസിൽ അന്വേഷണത്തിന് ഉത്തരവിട്ട പുതിയ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. മുംബൈ കോടതിയാണ് ജുഹൂ പോലീസിന് അന്വേഷണം നടത്താൻ ഉത്തരവിട്ടിരിക്കുന്നത്. ജനുവരി 16 ന് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിൽ പറയുന്നു.
അന്ധേരി മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് കേസ് പരിഗണിച്ചപ്പോൾ ജാവേദ് അക്തറും ഹാജരായിരുന്നു. കഴിഞ്ഞ മാസമാണ് ജാവേദ് അക്തർ കങ്കണയ്ക്കെതിരെ കോടതിയെ സമീപിച്ചത്. ഒരു അഭിമുഖത്തിനിടയിൽ ജാവേദ് അക്തറിനെതിരെ കങ്കണ നടത്തിയ പരാമർശങ്ങളാണ് പരാതിക്ക് ആധാരം. അഭിമുഖത്തിന്റെ വീഡിയോ പെൻഡ്രൈവിലാക്കി കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.
Post Your Comments