സുരറൈ പോട്രു എന്ന ഒറ്റ സിനിമ കൊണ്ട് തന്നെ ഉര്‍വശി എന്ന നടിയ്ക്ക് സിനിമാ പ്രേക്ഷകര്‍ ഒരു വിശേഷണം നല്‍കിയിരിക്കുകയാണ്. ലേഡീ മോഹന്‍ലാല്‍ എന്ന വിശേഷണത്തോടെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ തരംഗമായി മാറി കൊണ്ടിരിക്കുന്ന നടി ഉര്‍വശി അങ്ങനെയൊരു പ്രശംസയെ താന്‍ അംഗീകരിക്കുന്നില്ലെന്ന് തുറന്നു സമ്മതിക്കുകയാണ് അതിന്റെ കാരണത്തക്കുറിച്ചും താരം ഒരു പ്രമുഖ മാഗസിനു നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നവര്‍ നാളെ തന്റെ കരിയര്‍ മങ്ങുമ്പോള്‍ അവര്‍ തന്നെ അത് തിരുത്തി വിളിക്കുമെന്നും ഉര്‍വശി പറയുന്നു.
ഉര്‍വശിയുടെ വാക്കുകള്‍
‘എന്നെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ എന്ന പലതും വിളിക്കാറുണ്ട്. അത് വേണ്ട എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ എല്ലാ കാലത്തും തരക്കേടില്ലാത്ത ഒരു നടിയായി എന്റെ പേരില്‍ തന്നെ അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് ശ്വാശതമെന്ന് കരുതുന്നു. ഇപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നവര്‍ തന്നെ എന്റെ കരിയര്‍ അല്പം മങ്ങുമ്പോള്‍ അത് തിരുത്തി വിളിക്കും. മാത്രമല്ല ലാലേട്ടന് വലിയ നടനല്ലേ?അദ്ദേഹത്തോട് നമ്മുടെ പേര് ചേര്‍ത്തു വയ്ക്കുന്നത് ശരിയല്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഓരോരുത്തരും അവരുടെ തന്നെ പേരില്‍ അറിയപ്പെടട്ടെ’. ഉര്‍വശി പറയുന്നു.
Post Your Comments