ഒരു ഒന്‍പതാം ക്ലാസുകാരന് വേണ്ടി അവന്റെ അമ്മുമ്മ സിനിമയിലേക്ക് ചാന്‍സ് ചോദിച്ചു വന്ന വളരെ രസകരമായ ഒരു അനുഭവത്തെക്കുറിച്ച് ഒരു പ്രമുഖ മാഗസിനില്‍ പങ്കുവയ്ക്കുകയയാണ് നടന് ധര്മജന് ബൊള്‍ഗാട്ടി.
“പരിചയത്തിലുള്ളൊരു അമ്മുമ്മ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പേരക്കുട്ടിയുമായി വീട്ടിലേക്ക് കയറി വന്നു. ചായ കുടിച്ചു കൊണ്ടിരിക്കെ പേരക്കുട്ടിയെ ചൂണ്ടി അമ്മുമ്മ വന്ന കാര്യം പറഞ്ഞു. ഇവന്റെ അച്ഛന് പണിക്കൊന്നും പോകാതെ ഇരുപ്പാ, ഇവന്റെ പോക്കും അത്തരത്തില്‍ തന്നെയാ. ധര്മജന് ഇവനെയൊന്നു രക്ഷിക്കണം. അപ്പോഴാണ് കൂടെയുള്ള കുട്ടിയെ ഞാനൊന്ന് സൂക്ഷ്മമായി നോക്കിയത്. കാണാന്‍ സുന്ദരനായ പയ്യന്. ഞാനങ്ങനെയാണ് രക്ഷിക്കുന്ന പഠിക്കുന്ന പ്രായമല്ലേ പഠിക്കട്ടെ ഒഴുക്കന്‍ രീതിയില്‍ മറുപടി നല്കി. അമ്മുമ്മ ഒരുപടികൂടി കയറി ആവശ്യം വ്യക്തമാക്കി. ധര്മജന് ഇവനെ സിനിമയില്‍ കൊണ്ടു പോയി രക്ഷിക്കണം. ഞെട്ടല്‍ പുറത്തറിയിക്കാതെ ഞാന്‍ പറഞ്ഞു സിനിമയില്‍ കൊണ്ടു പോയി ഒരാളെ രക്ഷിക്കാനുള്ള കഴിവൊന്നും എനിക്കില്ല. അല്ലെങ്കിലും സിനിമയിലൂടെ ഒരാള്‍ രക്ഷപ്പെട്ടു വരിക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. പക്ഷേ അവര്‍ വിടുന്ന ലക്ഷണമില്ല. ഞാന്‍ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ അവര്‍ വീണ്ടും പറഞ്ഞു. ഒഴിഞ്ഞു മാറാന്‍ നോക്കരുത്. ഇവനെ നോക്ക് മിടുക്കനല്ലേ കാണാനും കൊള്ളാം നല്ല ശബ്ദം എന്താണ് കുഴപ്പം. കോലം കെട്ടു ഒരു വര്‍ക്കത്തുമില്ലാത്ത നിന്നെ പോലെയുള്ളവര്‍ക്ക് സിനിമയില്‍ ആളാവാമെങ്കില്‍ പിന്നെന്താ ഇവന്റെ കാര്യത്തിലൊരു പ്രശ്നം. എന്റെ വീട്ടിലിരുന്നു ഞാന്‍ കൊടുത്ത ചായ കുടിച്ചു അമ്മുമ്മ കൂളായി പറഞ്ഞു ഞാന്‍ ഐസായി ഇരുന്നു.
Post Your Comments