ഒരുകാലത്ത് മലയാളി പ്രേക്ഷകർക്കിടയിൽ കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ സൂപ്പർ താരമായി മാറിയ വ്യക്തിയായിരുന്നു ബാബു ആന്റണി.കൂടുതലും വില്ലൻ വേഷത്തിൽ തിളങ്ങിയ താരത്തിന്റെ ലുക്ക് തന്നെ മാസ്സായിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം തന്റെ പഴയ ലുക്കിലേക്ക് തിരിച്ചെത്തുകയാണ് ബാബു ആന്റണി.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘പവര്‍ സ്റ്റാര്‍’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. നീട്ടിയ മുടിയും കാതിര് കടുക്കനും കൂളിംഗ് ഗ്ലാസുമൊക്കെ ചേരുന്നതാണ് കഥാപാത്രത്തിന്റെ ലുക്ക്. തന്റെ ആരാധകരുടെ ഇഷ്ടം മാനിച്ചാണ് ഒമര്‍ ലുലു ഈ ലുക്ക് അന്തിമമായി തീരുമാനിച്ചിരിക്കുന്നതെന്നും ചിത്രം തുടങ്ങാന്‍ താനും കാത്തിരിക്കുകയാണെന്നും ബാബു ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു.
ഏറെക്കാലത്തിനു ശേഷം പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. ബാബുരാജ്, റിയാസ് ഖാന്, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Post Your Comments