ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ടയ്ക്കടുത്തുള്ള മേവിടയിൽ ആരംഭിച്ചു. ആസിഫ് അലി നായകനാകുന്ന ചിത്രത്തിൽ രജിഷ വിജയനാണ് നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
എം.എൽ.എമാരായ പി.സി.ജോർജ്, മാണി.സി. കാപ്പൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സിദ്ദിഖ്, രെജീഷാ വിജയൻ, തുളസി (ശങ്കരാഭരണം ഫെയിം) എന്നിവരും അലക്സ് ജോർജ് (ഷാജി സെൻട്രൽ പിക്ച്ചേർസ് ) ഔസേപ്പച്ചൻ, എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തികരിച്ചു. സംഗീത സംവിധായകൻ ഔസേപ്പച്ചനാണ് സ്വിച്ചോൺ കർമം നിർവഹിച്ചത്. നിർമ്മാതാവ് ഡോ.പോൾ വർഗീസ് ഫസ്റ്റ് ക്ലാപ്പ് നൽകിയ ചിത്രത്തിലെ ആദ്യരംഗത്തിൽ സിദ്ദിഖ്, രജീഷാ വിജയൻ, തുളസി എന്നിവർ അഭിനയിച്ചു.
നിയുക്ത മുഖ്യമന്ത്രി ചാക്കോ സാർ എന്ന അതിശക്തമായ കഥാപാത്രത്തെയാണ് സിദ്ദിഖ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശങ്കരാഭരണം എന്ന പ്രശസ്തമായ സിനിമയിൽ ആൺകുട്ടിയെ അവതരിപ്പിച്ചത് തുളസിയാണ് സിദ്ദിഖിന്റെ ഭാര്യ മറിയാമ്മയായി എത്തുന്നത്.
ഇതൊരു കൗതുകമാണെന്ന് പി.സി.ജോർജ് എം.എൽ.എ പറഞ്ഞു. സിദ്ദിഖിന്റെയും തുളസിയുടെയും മകൾ ആൻസിയായി രെജീഷ വേഷമിടുന്നു.
ഇടതുപക്ഷയുവജനപ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായ ദിനേശ് എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. ദിനേശിനെ കേന്ദ്രീകരിച്ചു കൊണ്ട് മുന്നേറുന്ന കഥയിൽ രണ്ട് ആശയങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ കുടുംബ ബന്ധങ്ങളിലേക്കു കൂടി കടക്കുന്നിടത്താണ് വഴിത്തിരിവ് ഉണ്ടാകുന്നത്.
കലാഭവൻ ഷാജോൺ, ജോണി ആൻ്റണി, ബാലു വർഗീസ്, ഇന്ദ്രൻസ്, ജയിംസ് ഏല്യാ, സജിൻ, ജെൻസൺ ആലപ്പാട്ട്, ജോർഡി ,അഞ്ജു മേരി തോമസ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ‘അനുരാഗ കരിക്കിൻവെള്ളം’ എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലിയും രജിഷ വിജയനും നായികാ നായകന്മാരാവുന്ന ചിത്രം കൂടിയാണിത്. ജിബു ജേക്കബിന്റെ ‘വെള്ളിമൂങ്ങ’ എന്ന ചിത്രത്തിൽ ആസിഫ് അലി അതിഥി താരമായി എത്തിയിരുന്നു.
ഹരി നാരായണന്റെ വരികൾക്ക് ഒസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു. ശ്രീജിത്ത് നായർ ഛായാഗ്രഹണവും സൂരജ് ഈ.എസ്.എഡിറ്റിംഗും നിർവ്വഹിക്കുന്നു. ‘കലാസംവിധാനം- ദിലീപ് നാഥ്.മേക്കപ്പ്- റഹിം കൊടുങ്ങല്ലൂർ, കോസ്റ്റും – ഡിസൈൻ – നിസ്സാർ റഹ്മത്ത്. നിശ്ചലമായാഗ്രഹണം – ലിബിസൺ ഗോപി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് ഭാസ്ക്കരൻ. അസ്സോസിയേറ്റ് ഡയറക്ടർ ദിപിൽദേവ്. സഹസംവിധാനം- ഷിൻ്റോസണ്ണി, ഷബിൽ അസീസ്, ശരൺ. പ്രൊഡക്ഷൻ എക്സിക്കുട്ടിവ്സ് – ഷിൻ്റോ ഇരിങ്ങാലക്കുട ,ഉണ്ണി പൂങ്കുന്നം. പ്രൊഡക്ഷൻ കൺട്രോളർ-മനോജ് പൂങ്കുന്നം.
ഡോ.പോൾ എന്റെർടൈൻമെന്റെറ്സ് & തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ ഡോ.പോൾ വർഗീസും, തോമസ് തിരുവല്ലയും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. ‘സെൻട്രൽപിക്ച്ചേഴ്സ്‘ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു – വാഴൂർ ജോസ്. ഫോട്ടോ – ലിബിസൺ ഗോപി-
Post Your Comments