സൂര്യ നായകനായ ‘സുരറൈ പോട്രു’ എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്തു കൊണ്ട് തെന്നിന്ത്യന്‍ സിനിമയിലെ തന്റെ താരമൂല്യം ഉയര്‍ത്തി പിടിച്ചിരിക്കുകയാണ് നടി അപര്‍ണ ബാലമുരളി. തമിഴ് സൂപ്പര്‍ താരം സൂര്യയുമായി ഒന്നിച്ച് അഭിനയിച്ചതിന്റെ എക്സ്പീരിയന്‍സ് പങ്കുവയ്ക്കുകയാണ് താരം. സിനിമ സെറ്റില്‍ എല്ലാവരും ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്ന സൂര്യക്ക് ഒരു സൂപ്പര്‍ താരത്തിന്റെ തലക്കനവുമില്ലെന്ന് തുറന്നു പറയുകയാണ് അപര്‍ണ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അപര്‍ണ ബാലമുരളി സൂര്യയെക്കുറിച്ച് മനസ്സ് തുറന്നത്.
‘മറ്റുള്ളവരോട് കാട്ടുന്ന കരുതല്‍ ആണ് അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ ഏറ്റവും ആദരവ് തോന്നുന്ന കാര്യം. സൂപ്പര്‍ സ്റ്റാര്‍ ആണ് എന്ന ഭാവമേയില്ല. കൂടെയുള്ള എല്ലാവരോടും വളരെയേറെ ബഹുമാനത്തോടെ മാത്രം പെരുമാറുന്നതാണ് അദ്ദേഹത്തിന്റെ രീതി. സെറ്റില്‍ അദ്ദേഹത്തിന് കഴിക്കാനുള്ള ഭക്ഷണം കൊണ്ടുവരുമ്പോള്‍ മറ്റെല്ലാവരും കഴിച്ചോ എന്ന് കരുതലോടെ അന്വേഷിക്കും. ഭക്ഷണം ഓഫര്‍ ചെയ്യും. അഭിനയത്തിലും സഹ അഭിനേതാക്കളെ നന്നായി പിന്തുണയ്ക്കും. എനിക്ക് അദ്ദേഹം അഭിനയിച്ച സിനിമകളെല്ലാം തന്നെ വളരെയധികം ഇഷ്ടമാണ്. ‘പിതാമഹന്‍’, ‘കാക്ക കാക്ക’, ‘വാരണം ആയിരം’ ഇതൊക്കെയാണ് ഏറ്റവും ഇഷ്ടം. പിന്നെ സൂര്യ ജ്യോതിക ദമ്പതികളെ ഒരുപാട് ഇഷ്ടമാണ്’.
Post Your Comments