
ചുരുളന്‍ മുടിയില്‍ മേരിയായി മലയാളികളുടെ മനംകവര്‍ന്ന നാടന്‍ പെണ്ണായിരുന്നു അനുപമ പരമേശ്വരന്‍. പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് അനുപമ തെന്നിന്ത്യയില്‍ തന്നെ സ്റ്റാറായി. കൈ നിറയെ ചിത്രങ്ങളായിരുന്നു. തമിഴ്, തെലുങ്കു എന്നിവയില്‍ സ്വന്തമായി ഒരിടം കണ്ടെത്തി.
ഇപ്പോളിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അനുപമ പരമേശ്വരൻ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരത്തെ കാണാൻ കഴിയുന്നത്.
ക്യാൻഡിഡ് ലവ് എന്നാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ നൽകിക്കൊണ്ടാണ് അനുപമ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
അടുത്തിടെ നൃത്തം ചെയ്യുന്ന പോസിലുള്ള അനുപമ പരമേശ്വരന്റെ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
https://www.instagram.com/p/CI8H3a8penT/?utm_source=ig_web_copy_link
Post Your Comments