
മലയാള സിനിമയിലെ മുൻനിര നായിക നടിമാരിൽ തുടക്കത്തിൽ തന്നെയുള്ള വ്യക്തിയാണ് അനു സിതാര. ചുരുങ്ങിയ സമയം കൊണ്ടാണ് നടി മലയാളി പ്രേക്ഷകരുടെ ഇടയിൽ തൻ്റേതായ ഇടം കണ്ടെത്തിയത്. അനു പങ്കുവെക്കാറുള്ള ചിത്രങ്ങളും മറ്റും നിമിഷ നേരംകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇപ്പോഴിതാ വീട്ടില്‍ വിളഞ്ഞ തണ്ണീര്‍ മത്തന്‍ വിളവെടുക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അനു സിത്താര.
വീട്ടില്‍ കൃഷി ചെയ്തുണ്ടാക്കിയ തണ്ണീര്‍ മത്തന്‍ മുറിച്ചെടുത്ത് താരം അടുക്കളയില്‍ കൊണ്ടു പോയി മുറിച്ച് തിന്നുന്നതും വിഡിയോയിൽ കാണാം.
വീടിന്റെ പുറകു വശത്താണ് തണ്ണീര്‍മത്തന്‍ വളരുന്നത്. കടയിൽ നിന്നു മേടിച്ച തണ്ണിമത്തന്റെ വിത്തിട്ട് തനിയെ മുളച്ചതാണിതെന്ന് നടി മുമ്പ് പറഞ്ഞിരുന്നു.
അനു വീട്ടിൽ ഓർഗാനിക് കൃഷി നടത്തുന്നുണ്ട്. ഓറഞ്ച്, സപ്പോട്ട, ലൂബി, അമ്പഴം, ഒട്ടേറെയിനം പേര, റംബുട്ടാന്‍, മുന്തിരി, നാരകം, മാവ്, പേരയ്ക്ക, മള്‍ബറി, ചാമ്പ, മുരിങ്ങ തുടങ്ങിയവയാണ് പ്രധാനമായും വീടിന്റെ മുന്‍ ഭാഗത്ത് നട്ടുവളര്‍ത്തുന്നത്.നിലക്കട, ചീര, പയര്‍ തുടങ്ങി പച്ചക്കറികളും ഇവിടെ വളരുന്നു.
അനുരാധ ക്രൈ നമ്പര്‍ 59/2019 എന്ന ചിത്രമാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
https://www.instagram.com/p/CI7tePsADvX/?utm_source=ig_web_copy_link
Post Your Comments