ശരീര സൗന്ദര്യം നിലനിർത്താൻ സിനിമാതാരങ്ങൾ ചെയ്യുന്ന പല തരം ഫിറ്റ്നസ് രീതികൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. കൂടുതലും നദികളുടെ മേക്കോവറുകളാണ് ആരാധകർ ആകാംഷയോടെ കാണുന്നത്. കോവിഡ് കാലത്ത് നിരവധി സിനിമാതാരങ്ങളാണ് തങ്ങളുടെ വർക്ഔട്ട് ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ ഒരു പ്രമുഖ നടിയുടെ പുതിയ മെയ്യഭ്യാസ രീതിയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.
രണ്ടു കൊളുത്തുകളിൽ ഉറപ്പിച്ച തുണികൊണ്ടുള്ള ബാലൻസിലാണ് താരം മെയ്യഭ്യാസം ചെയ്യുന്നത്. തലകീഴായി നിന്ന് ജീവിതം നേർദിശയിലാക്കൂ എന്നാണ് ക്യാപ്ഷനോടുകൂടിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആരാണ് ഈ തലകീഴായി കിടക്കുന്ന താരമെന്നല്ലേ, മറ്റാരുമല്ല നടി അമല പോൾ ആണ് വ്യത്യസ്ത അഭ്യാസ പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്.
എങ്ങനെയാണ് ഇത്തരത്തിൽ സ്വയം ബാലൻസ് ചെയ്യുന്നത് എന്ന ഒരു വീഡിയോയും അമല പോൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ തീർത്തും സാഹസികമായാണ് അമലയുടെ പ്രകടനം.ഒരു രീതിയിൽ ഇരുന്ന ശേഷം അതിൽ നിന്നും മാറിമറിഞ്ഞുള്ള പ്രകടനങ്ങൾ ഈ വീഡിയോയിൽ ദൃശ്യം. ആടുജീവിതമാണ് അമലയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ.
https://www.instagram.com/p/CI57h6gjHTx/?utm_source=ig_web_copy_link
Post Your Comments