
അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് മുക്ത. മലയാളത്തിലൂടെയാണ് മുക്തയുടെ അരങ്ങേറ്റമെങ്കിലും പിന്നീട് തമിഴ്, തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.
വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്ത മുക്ത അടുത്തിടെ മിനിസ്ക്രീനിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുകയായിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമായ താരം തങ്ങളുടെ കുടുംബവിശേഷങ്ങളും മറ്റും പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ പിറന്നാൾ ദിനത്തിൽ മകൾ കണ്മണിക്കൊപ്പമുള്ള ചിത്രം പങ്കുവെക്കുകയാണ് താരം. തനിക്കേറെ പ്രിയപ്പെട്ട മാസമാണ് ഡിസംബറെന്ന് മുക്ത പറയുന്നു. ചിത്രത്തിൽ അമ്മക്ക് മകൾ ഉമ്മ കൊടുക്കുന്നത് കാണാം. മുക്തയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശമാസകൾ നേർന്നത്.
https://www.instagram.com/p/CI7hqmEg8fD/?utm_source=ig_web_copy_link
Post Your Comments