നടി ബിന്നി റിങ്കി ബെഞ്ചമിൻ വിവാഹിതയായി. സിനിമ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന അനൂപ് ലാലാണ് വരൻ. കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വച്ച് സുഹൃത്തുക്കൾക്കായി റിസപ്ഷൻ ഒരുക്കിയിരുന്നു.
അങ്കമാലി ഡയറീസ് തണ്ണീർ മത്തൻ ദിനങ്ങൾ, ജനമൈത്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ബിന്നി.
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെയായിരുന്നു റിങ്കി മലയാള സിനിമയിലേക്ക് കടന്നു വന്നത്.
നായകനായ അന്റണി വർഗീസിന്റെ രണ്ടാമത്തെ നായിക സഖിയെന്ന് വേഷമാണ് റിങ്കി ആദ്യമായി അവതരിപ്പിക്കുന്നത്. ഷൈജു കുറിപ്പ് നായകനായ ജനമൈത്രയിലും റിങ്കി അഭിനയിച്ചു.
Post Your Comments