താന്‍ ഒരു വനിത നിര്‍മ്മാതാവായത് കൊണ്ട് പുരുഷാധിപത്യം നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയില്‍ ഒരുപാടു ബുദ്ധിമുട്ടുകള്‍ നേരിട്ടുണ്ടെന്നും സിനിമ മേഖലയില്‍ ചില രീതികളുമായി തനിക്ക് ഒത്തുപോകാന്‍ കഴിഞ്ഞിട്ടില്ലെന്നും ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരികുകയാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്
‘ഒരു ഘട്ടത്തിലും സിനിമയോട് വലിയ ഭ്രമമൊന്നും തോന്നിയിട്ടില്ല. ചെറുപ്രായത്തില്‍ തന്നെ അവിചാരിതമായി സിനിമയിലേക്ക് എത്തിപ്പെട്ട ആളാണ്. നല്ല കുറച്ചു സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ചിലതില്‍ അഭിനയിക്കുകയും ചെയ്തു. പക്ഷേ അപ്പോഴും സിനിമ മേഖലയിലെ ചില രീതികളുമായി ഒത്തുപോകാന്‍ എനിക്കായില്ല. സിനിമ പൂര്‍ണ്ണമായും ഒരു പുരുഷാധിപത്യ മേഖല തന്നെയാണ്. അതുകൊണ്ട് ആദ്യ സിനിമ മുതല്‍ വനിത നിര്‍മാതാവെന്ന നിലയില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. മാനസികമായി തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുക. അത് ഇപ്പോഴും തുടരുന്നുണ്ട്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ പുതിയൊരു നിര്‍മാണ കമ്പനി ആരംഭിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ രണ്ടു സിനിമകളാണ് നിലവില്‍ മുന്നിലുള്ളത്. അതില്‍ ആദ്യ സിനിമയുടെ പേര് ശേഷം മൈക്കിള്‍ ഫാത്തിമ എന്നാണ്. കല്യാണി പ്രിയദര്‍ശനും ദേവ് മോഹനും പ്രധാന കഥാപാത്രമാകുന്ന ചിത്രം ഫുട്ബോളിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടും’.
Post Your Comments