ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തമിഴ് സീരിയല്‍ താരം വിജെ ചിത്രയുടെ പ്രതിശ്രുത വരന് ഹേംനാഥിനെ അറസ്റ്റ് ചെയ്യാന്‍ ഇടയാക്കിയതിനെക്കുറിച്ചു വെളിപ്പെടുത്തി പോലീസ്. നിർണായകമായത് ചിത്രയുടെ മൊബൈല്‍ ഫോണില്‍നിന്നു വീണ്ടെടുത്ത ഓഡിയോ ക്ലിപ് ആണ്.
ചിത്രയും ഹേംനാഥിന്റെ അച്ഛനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിൽ ജനപ്രിയ ടിവി പരിപാടി പാണ്ഡ്യന് സ്റ്റോഴ്സിലെ നടന്മാരോടൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിനെ ഹേംനാഥ് നിരന്തരം എതിര്‍ത്തിരുന്നതായി ചിത്ര പറയുന്നു. ചിത്രയുടെ ഫോണില്‍നിന്നു ഹേംനാഥ് ഡിലീറ്റ് ചെയ്തിരുന്ന ഓഡിയോ ക്ലിപ് സൈബര്‍ പൊലീസ് വീണ്ടെടുക്കുകയായിരുന്നു. കൂടാതേ സ്ത്രീധനത്തിന്റെ പേരില്‍ ചിത്ര പീഡനം നേരിട്ടിരുന്നോ എന്നും അന്വേഷണം നടത്തുന്നുണ്ട്.
തുടര്‍ച്ചയായി 5 ദിവസം പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെ ആര്‍ഡിഒ ഹേം നാഥിനെ ചോദ്യം ചെയ്യുകയാണ്. ചിത്രയ്ക്ക് 50 പവനും വിവാഹ സമ്മാനമായി ഹേംനാഥിന് 20 പവനും നല്‍കിയിരുന്നതായി ചിത്രയുടെ അമ്മ നേരത്തേ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു.
Post Your Comments