ഉത്തര ശരത്തിന്റെ അരങ്ങേറ്റ ചിത്രം ഖെദ്ദ’യുടെ ചിത്രീകരണം പൂർത്തീകരിച്ചു

ആശാ ശരത്തും മകള്‍ ഉത്തരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ആശാ ശരത്ത്. അമ്മയ്ക്ക് പിന്നാലെ മകൾ ഉത്തര ശരത്ത് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രം ‘ഖെദ്ദ’യിലാണ് ഉത്തര അഭിനയിക്കുന്നത്. അമ്മയായും മകളും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിറ്ററീകരണം പൂർത്തീകരിച്ച വാർത്തയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

അറിഞ്ഞോ അറിയാതെയോ സ്ത്രീകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയ എന്ന കെണിയില്‍ പെടുകയാണ്. അത്തരം സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ‘ഖെദ്ദ’യുടെ ഇതിവൃത്തമെന്നും മനോജ് കാന പറയുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.

എഴുപുന്ന, എരമല്ലൂര്‍, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ഖെദ്ദയുടെ ചിത്രീകരണം നടന്നത്. സുധീര്‍ കരമന, സുദേവ് നായര്‍, സരയു, ജോളി ചിറയത്ത് തുടങ്ങി നിരവധിപേരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ നേടിയ ക്യാമറ മാന്‍ പ്രതാപ് പി നായര്‍, കോസ്റ്റ്യൂം ഡിസൈനര്‍ അശോകന്‍ ആലപ്പുഴ എന്നിവരും ‘ഖെദ്ദ’യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Share
Leave a Comment