കോട്ടയം കുഞ്ഞച്ചന് എന്ന സിനിമയിലൂടെ വലിയ രീതിയില്‍ ജനശ്രദ്ധ നേടിയ സംവിധാകനാണ് ടിഎസ് സുരേഷ് ബാബു. പക്ഷേ തന്റെ കരിയറിനെ പോലും മാറ്റി മറിച്ച ഒരു സിനിമയെക്കുറിച്ച് പറയുമ്പോള്‍ തനിക്ക് കോട്ടയം കുഞ്ഞച്ചന് എന്ന സിനിമയ്ക്ക് മുകളില്‍ നിര്‍ത്താന്‍ മറ്റൊരു സിനിമയുണ്ടെന്നും അതാണ് ഉപ്പുകണ്ടം ബ്രദേഴ്സ് ആണെന്നും, ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ ടിഎസ് സുരേഷ് ബാബു പറയുന്നു. ആ സിനിമ ചെയ്യാന്‍ നേരം മമ്മൂട്ടിയുടെയും, മോഹന്‍ലാലിന്റെയും, സുരേഷ് ഗോപിയുടെയുമൊക്കെ ഡേറ്റ് നിഷ്പ്രയാസം ലഭിക്കുന്ന ഒരാളെന്ന നിലയില്‍ വില്ലന്മാരെ ഹീറോയാക്കി സിനിമ ചെയ്യേണ്ട ആവശ്യമുണ്ടോ എന്ന് പലരും ചോദിച്ചിരുന്നതായും ടി എസ് സുരേഷ് ബാബു വെളിപ്പെടുത്തുന്നു.
‘ഒരു സംവിധായകനെന്ന നിലയില്‍ എനിക്ക് കോട്ടയം കുഞ്ഞച്ചനേക്കാള്‍ പേരുണ്ടാക്കി തന്ന സിനിമമായിരുന്നു ‘ഉപ്പുകണ്ടം ബ്രദേഴ്സ്’. ഒരു സംവിധായകനെന്ന നിലയില്‍ എന്നെ കൂടുതല്‍ പ്രശംസിച്ച സിനിമയായിരുന്നു അത്. മലയാളത്തിലെ അന്നത്തെ എല്ലാ വില്ലന്മാരും ആ സിനിമയില്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെയും, മോഹന്‍ലാലിന്റെയും, സുരേഷ് ഗോപിയുടെയുമൊക്കെ ഡേറ്റ് ലഭിക്കുന്ന തനിക്ക് ഇങ്ങനെയൊരു സിനിമ ചെയ്യേണ്ട ആവശ്യമുണ്ടോ? എന്ന് അന്ന് പലരും ചോദിച്ചിരുന്നു. പക്ഷേ വില്ലന്മാരെ നായകന്മാരാക്കി കൊണ്ടുള്ള എന്റെ പരീക്ഷണം വിജയിച്ചു. ‘ഉപ്പുകണ്ടം ബ്രദേഴ്സ്’ ഗംഭീര വിജയമായി’. ടി എസ് സുരേഷ് ബാബു പറയുന്നു.
Post Your Comments