CinemaGeneralMollywoodNEWS

‘ജോക്കര്‍’ സിനിമ ഇറങ്ങിയപ്പോള്‍ എന്‍റെ ഭാഗത്തുനിന്ന് അങ്ങനെയൊരു തെറ്റ് സംഭവിച്ചിട്ടില്ല: സിബി മലയില്‍ തുറന്നു പറയുന്നു

ഞങ്ങളില്‍ നിലന്നിരുന്ന വ്യക്തിപരമായ പ്രശ്നം അത് ലോഹിക്ക് സ്വയം തോന്നിയതായിരുന്നില്ല

സിബി മലയില്‍ ലോഹിതദാസ് കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് സമ്മാനിച്ചത് നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളാണ്. എന്നാല്‍ ലോഹിതദാസ് സംവിധാന മേഖലയിലേക്ക് കടന്നതോടെ ഒരു സംവിധായകന്‍ എന്ന നിലയില്‍ സിബി മലയിന് വലിയ രീതിയിലുള്ള സക്സസ് ഉണ്ടാക്കാന്‍ സാധിച്ചില്ല. മമ്മൂട്ടി നായകനായ സാഗരം സാക്ഷിയായിരുന്നു ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. ഭൂതക്കണ്ണാടി എന്ന സിനിമ ചെയ്തു കൊണ്ട് സംവിധാന രംഗത്തേക്ക് കടന്നതോടെ ലോഹിതദാസ് പിന്നീട് സിബി മലയിലിന് വേണ്ടി സ്ക്രിപ്റ്റ് എഴുതിയിട്ടില്ല. ലോഹിതദാസ് സിനിമ സംവിധാനം ചെയ്തതിനു ശേഷം തങ്ങളില്‍ നില നിന്നിരുന്ന അകല്‍ച്ചയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം.

‘ഞങ്ങളില്‍ നിലന്നിരുന്ന വ്യക്തിപരമായ പ്രശ്നം അത് ലോഹിക്ക് സ്വയം തോന്നിയതായിരുന്നില്ല. അതൊക്കെ വലുതാക്കി കാണിക്കാന്‍ മറ്റു ചിലര്‍ ശ്രമിച്ചിരുന്നു. ‘ഭൂതക്കണ്ണാടി’ എന്ന സിനിമയെക്കുറിച്ച് കേട്ടപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് ഇത് ലോഹി തന്നെ സംവിധാനം ചെയ്യേണ്ട സിനിമ എന്നാണ്. പക്ഷേ തുടരെ തുടരെ സിനിമകള്‍ സംവിധാനം ചെയ്യാതെ ലോഹി ചെയ്യേണ്ടതായ സിനിമകള്‍ വരുമ്പോള്‍ മാത്രം സംവിധാനം ചെയ്‌താല്‍ മതിയെന്നായിരുന്നു ഞാന്‍ കൊടുത്ത നിര്‍ദ്ദേശം. തിരക്കഥാകൃത്ത് എന്ന നിലയില്‍ മലയാള സിനിമയിലെ നമ്പര്‍ വണ്‍ എഴുത്തുകാരനായി നില്‍ക്കുമ്പോള്‍ തന്നെ സംവിധാന മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുമ്പോള്‍ മലയാള സിനിമയിലെ ഫേമസ് എഴുത്തുകാരന്‍ എന്ന നിലയില്‍ ലോഹിക്ക് പരിമിധികളുണ്ടാകും. അതൊക്കെ ഞാന്‍ ലോഹിയെ ഓര്‍മ്മിപ്പിച്ചിരുന്നു. ‘ജോക്കര്‍’ സിനിമ ഇറങ്ങിയ സമയത്ത് അതിന്റെ റിലീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചില്ല എന്ന ഒരു ആരോപണം നിലനിന്നിരുന്നതായി കേട്ടിട്ടുണ്ട്. ആ സിനിമയുടെ  വിഷയം എന്തെന്നാല്‍ അദ്ദേഹവും അതിന്റെ നിര്‍മ്മാതാവും തമ്മിലുള്ള പ്രശ്നമായിരുന്നു. പിന്നെ സംഘടന തലത്തില്‍ അത് ചര്‍ച്ചയ്ക്ക് വന്നില്ല എന്നാണ് ലോഹി ഉദ്ദേശിച്ചതെങ്കില്‍ അന്ന് അങ്ങനെ ഒരു പരാതി ഞങ്ങള്‍ക്ക് ലഭിച്ചില്ലായിരുന്നു’. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സിബി മലയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button