ബോളിവുഡിലെ പ്രേഷകരുടെ ഇഷ്ടപെട്ട താരദമ്പതികളാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. വിവാഹത്തിന് ശേഷവും ഇരുവരും സിനിമയിൽ സജീവമാണ്. ഇരുവരെപ്പറ്റിയും നിരവധി ഗോസിപ്പുകളാണ് പുറത്തുവരുന്നത്. താരങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്നുകയറ്റം ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത് ബച്ചൻ കുടുംബത്തെയാണ്.
ഐശ്വര്യ റായ് ബച്ചൻ. ഗോസിപ്പ് കോളങ്ങളിൽ വിവാഹ മോചനക്കഥകൾ ഇടം പിടിക്കുന്നുണ്ടെങ്കിലും ബോളിവുഡിലെ മാതൃക ദമ്പതികളാണ് ആഷും ജൂനിയർ ബച്ചനും. ഐശ്വര്യ റായ് ബച്ചനും ശ്വേത ബച്ചനും തമ്മിലുള്ള പിണക്കങ്ങളെ കുറിച്ചുള്ള കഥകൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ഐശ്വര്യ റായ് യുടെ ഇഷ്ടമല്ലാത്ത സ്വഭാവത്തെ കുറിച്ച് തുറന്നു പറയുകയാണ് ശ്വേത. കോഫി വിത്ത് കരൺ ഷോയിൽ അഭിഷേകിനോടൊപ്പം എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐശ്വര്യയുടെ ടൈം മനേജ്മെന്റ് സഹിക്കാൻ കഴിയില്ലെന്നാണ് ശ്വേത ബച്ചൻ പറയുന്നത്. കൂടാതെ കൃത്യസമയത്ത് വിളിക്കില്ലെന്നും കോഫി വിത്ത് കരൺ ഷോയിൽ പറഞ്ഞു.
അഭിഷേക് ബച്ചനും ഭാര്യയുടെ ഇഷ്ടമല്ലാത്ത സ്വഭാവത്തെ കുറിച്ച് പറഞ്ഞിരുന്നു. ഭാര്യയുടെ പാക്കിങ് രീതി ഇഷ്ടമല്ലെന്നാണ് അഭിഷേക് പറഞ്ഞത്. അമ്മ ജയ ബച്ചനെയാണോ ഭാര്യ ഐശ്വര്യറായ് ബച്ചനെയാണോ ഏറ്റവും ഭയമെന്ന്. എന്നാൽ ഇതിന് ഉത്തരം സഹോദരി ശ്വേതയാണ് നൽകിയത്. അമ്മയെക്കാൾ കൂടുതൽ ഭാര്യയെ ആണ് അഭിഷേകിന് പേടിയെന്നാണ് താരപുത്രി പറഞ്ഞത്.
Post Your Comments