കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ തിരക്കിലാണ് ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. ചിത്രത്തിലെ വില്ലനായ അഥീരയായി എത്തുന്നത് സഞ്ജയ് ദത്താണ്. ഇപ്പോഴിതാ പ്രകൃതിയെ സ്നേഹിക്കുന്ന താരത്തിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്. ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് , ഹൈദരാബാദിലെ ചിത്രീകരണ സ്ഥലത്ത് മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന സഞ്ജയുടെ ചിത്രമാണ് ശ്രദ്ധ നേടുന്നത്.
യാഷ് നായകനാകുന്ന കെ.ജി.എഫ് രണ്ടിന്റെ അവസാന ഘട്ട ചിത്രീകരണം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ പുരോഗമിക്കുകയാണ്. വലിയ സെറ്റാണ് ഇട്ടിരിക്കുന്നത്. പ്രശാന്ത് നീല്‍ ആണ് സംവിധാനം. ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രവീണ ടണ്ഠന്, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, മാളവിക അവിനാശ്, അച്യുത് കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
Post Your Comments