GeneralLatest NewsNEWS

അമ്മ കൂടെയുള്ളത് കൊണ്ടാണ് രക്ഷപ്പെട്ടു പോകുന്നത്: മക്കളെക്കുറിച്ച് ആദ്യമായി മനസ്സ് തുറന്നു സംവൃത സുനില്‍

കുഞ്ഞുങ്ങള്‍ രണ്ടുപേര്‍ക്കും ഒരേ പോലെ സമയം വീതിച്ചു കൊടുക്കുക നല്ല ബുദ്ധിമുട്ട് തന്നെയാണ്

മകന്റെയും മകളുടെയും വിശേഷങ്ങള്‍ പങ്കുവച്ചു നടി സംവൃത സുനില്‍. ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന സിനിമയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ്‌ സത്യന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായികയാകുന്ന സംവൃത സുനില്‍ മലയാള സിനിമയില്‍ വീണ്ടും സജീവമാകുമ്പോള്‍ കുടുംബത്തിലെ തന്റെ ഇപ്പോഴത്തെ തിരക്കിനെ കുറിച്ച് ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ്.

‘മകനിപ്പോള്‍ കിന്റര്‍ഗാര്‍ഡനിലായി. കോവിഡ് ആയതിനാല്‍ ഇതുവരെ ഓണ്‍ലൈന്‍ ക്ലാസായിരുന്നു. ഇപ്പോള്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സ്കൂളില്‍ പോകണം. ഞായറാഴ്ച മുതല്‍ ചോദിച്ചു തുടങ്ങും നാളെ സ്കൂളില്‍ പോകാലോ എന്ന്. ബുധനും വ്യാഴവും റിക്കോര്‍ഡഡ് ക്ലാസും വെള്ളിയാഴ്ച ലൈവ് ക്ലാസുമാണ്‌. ഈ മൂന്ന് ദിവസവും ഞാന്‍ കൂടെയിരിക്കണം. രുദ്രയുള്ളതിനാല്‍ അതൊരു നല്ല പണിയാണ്. അക്ഷരങ്ങള്‍ പഠിപ്പിച്ചു കഴിഞ്ഞു സ്പെല്ലിങ്ങും വാക്യങ്ങളും കണക്കും വായനയുമെല്ലാം തുടങ്ങി. ഈ മാസം അവസാനത്തോടെ റെഗുലര്‍ ക്ലാസ് ആകുമെന്ന് പറയുന്നുണ്ട്. അങ്ങനെയായാല്‍ സ്കൂളില്‍ നിന്ന് തന്നെ പഠിത്തമെല്ലാം നടക്കും. പിന്നെ ഹോം വര്‍ക്കൊന്നും കാര്യമായി ഉണ്ടാകില്ലെന്ന സമാധാനത്തിലാണ് ഞാന്‍. കുഞ്ഞുങ്ങള്‍ രണ്ടുപേര്‍ക്കും ഒരേ പോലെ സമയം വീതിച്ചു കൊടുക്കുക നല്ല ബുദ്ധിമുട്ട് തന്നെയാണ്. ഇപ്പോള്‍ അമ്മ കൂടെയുള്ളത് കൊണ്ടാണ് രക്ഷപ്പെട്ടു പോകുന്നത്. ഞാനും അഖിയും തന്നെയാകുമ്പോള്‍ എന്താകും എന്ന ടെന്‍ഷനുണ്ട്. നാട്ടിലാണെങ്കില്‍ വിളിച്ചാലെത്തുന്ന ദൂരത്ത് ആളുണ്ട്. ഇവിടെ സുഹൃത്തുക്കള്‍ മാത്രമാണുള്ളത്’. സംവൃത സുനില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button