തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് സമീറ റെഡ്ഡി. സൂര്യയുടെ വാരണം ആയിരം എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായത്. തെന്നിന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ ഹിന്ദിയിലും ബംഗാളിയിലുമെല്ലാം സമീറ അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.
കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യാറുണ്ട്. പ്രസവശേഷം ശരീരഭാരം വര്‍ധിച്ചതിനെ തുടര്‍ന്നുണ്ടായ ബോഡി ഷെയിമിങ്ങിനെ കുറിച്ചെല്ലാം സമീറ റെഡ്ഡി മനസുതുറന്നിരുന്നു. ഇപ്പോഴിതാ, അമ്മായിയമ്മയ്ക്ക് ഒപ്പമുള്ള ഒരു രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സമീറ.
https://www.instagram.com/p/CI2Oykon25X/?utm_source=ig_web_copy_link
എന്നെക്കാളും ഫ്രീക്കത്തിയല്ലേ എന്റെ സാസൂ എന്നാണ് സമീറ ചോദിക്കുന്നത്. ഒരേ ഡ്രസ്സ് മാറിയണിഞ്ഞ് ചുവടുവെയ്ക്കുകയാണ് ഇരുവരും. അമ്മ മൊബൈലിൽ വീഡിയോ പിടിക്കുമ്പോൾ സമീറ ഡാൻസ് ചെയ്യുന്നു. അതിനു ശേഷം സമീറ വിഡിയോ എടുക്കുമ്പോൾ സമീറ ഡാൻസ് ചെയ്തപ്പോൾ അണിഞ്ഞിരുന്ന വസ്ത്രത്തിൽ അമ്മായിഅമ്മ നൃത്തം ചെയ്യുന്നു. ഒരേ ഡ്രസ്സ് തന്നെ മാറി മാറി അണിഞ്ഞു ചുവടുവെക്കുന്ന ഇരുവരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിക്കഴിഞ്ഞു.
ലോക്ക്ഡൗൺകാലത്തെ തന്റെ അമ്മജീവിതത്തിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയും അടുത്തിടെ സമീറ പങ്കുവച്ചിരിന്നു.
Post Your Comments