ജോളി മിസ്സ് ഇനി നായികയാണ് ; രമ്യ പണിക്കറിന്റെ പുതിയ ചിത്രം വരുന്നു

രമ്യ നായികയാകുന്ന മൂന്നു സിനിമകൾ ആരംഭിക്കാനിരിക്കുകയാണ്

ഒമര്‍ ലുലുവിന്റെ ചങ്ക്സ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രമ്യ പണിക്കര്‍. ചിത്രത്തിൽ ജോളി മിസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിൽ നായികയാകാനൊരുങ്ങുകയാണ് താരം.പ്രവീണ്‍ റാണയെ നായകനാക്കി സാന്‍റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ചോരന്‍’ എന്ന സിനിമയിലാണ് രമ്യ നായികയായെത്തുന്നത്.

ഒരേ മുഖത്തിലൂടെ എന്ന ചിത്രത്തിലൂടെയാണ് രമ്യ മലയാള സിനിമയിലേക്ക് അരങ്ങേറുന്നത്. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. സണ്‍ഡേ ഹോളിഡെയ്സ്, മാസ്റ്റർ പീസ്, ഹദിയ, ഇര, മാഫി ഡോണ, ഒരു യമണ്ടൻ പ്രേമകഥ, പൊറിഞ്ചു മറിയം ജോസ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ സിനിമകളിലും രമ്യ അഭിനയിച്ചിട്ടുണ്ട്.

റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രജിത് കെ എം നിര്‍മ്മിക്കുന്ന ചിത്രത്തിൽ സ്റ്റാന്‍ലി ആന്‍റണി കഥ തിരക്കഥ സംഭാഷണമെഴുതുന്നു. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍റെ തമിഴ്പതിപ്പിലും രമ്യ അഭിനയിച്ചിട്ടുണ്ട്. സിനിമ പുറത്തിറങ്ങാനിരിക്കുകയുമാണ്. രമ്യ നായികയാകുന്ന മൂന്നു സിനിമകൾ ആരംഭിക്കാനിരിക്കുകയാണ്.

Share
Leave a Comment