പത്ത് വര്‍ഷം നീണ്ടു നിന്ന പ്രണയബന്ധം അവസാനിപ്പിച്ച് ടെലിവിഷൻ താരങ്ങളായ പൂജ ഗോറും രാജ് സിംഗും അറോറയും. തമ്മില്‍ പിരിഞ്ഞ കാര്യം പൂജ ഗോറാണ് അറിയിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന് ഏവർക്കും അറിയാവുന്നതാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്.
ഇപ്പോഴിതാ പൂജ ഗോറും രാജ് സിംഗ് അറോറയും തമ്മില്‍ പിരിഞ്ഞതിനെ കുറിച്ചുള്ള വാര്‍ത്തയാണ് ചര്‍ച്ച. എന്നാൽ പരസ്പരം സ്നേഹവും ബഹുമാനവും തുടരുമെന്നും പൂജ ഗോര്‍ പറയുന്നു.
ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായ വര്‍ഷമാണ് 2020. നല്ലതും ചീത്തയുമായ കാര്യങ്ങള്‍. ഞാനും രാജും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഇതിനെ കുറിച്ച് സംസാരിക്കുന്നതിന് എനിക്ക് കുറച്ച് സമയം വേണം. രാജും ഞാനും രണ്ട് വഴികളിലായി. ജീവിതത്തില്‍ രണ്ട് വഴികളിലാണെങ്കിലും സുഹൃത്തുക്കളായി തുടരുമെന്നും പൂജ ഗോര്‍ പറഞ്ഞു. എന്നാൽ പിരിയാനുള്ള കാരണം വ്യക്തമല്ല.
Post Your Comments