അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്തയുമായി ഗായിക നേഹ കക്കര്‍. ഭര്‍ത്താവ് രോഹന്‍പ്രീത് സിങ്ങിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നേഹ ഇക്കാര്യം വ്യക്തമാക്കിയത്. നേഹയുടെ പോസ്റ്റിന് കമന്റുമായി രോഹനുമെത്തി. ഇനി നിന്നെ കൂടുതല്‍ ശ്രദ്ധിക്കുമെന്നായിരുന്നു രോഹന്റെ കമന്റ്.
നേഹയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിനു പിന്നാലെ നിരവധി പേരാണ് ആശംസയുമായി എത്തിയത്.
നീണ്ട നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.ഒക്ടോബറിലായിരുന്നു നേഹയും രോഹനും വിവാഹിതരായത്.
ഒരു സംഗീത വീഡിയോയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു നേഹയും രോഹനും പരിചയപ്പെടുന്നത്.
ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Post Your Comments