
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ആരംഭിച്ച ലഹരി മരുന്ന് കേസിൽ സംവിധായകൻ കരൺ ജോഹറിന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്. 2019 ൽ അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ഒരു പാർട്ടിയുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്.
സിനിമാ താരങ്ങളായ ദീപിക പദുകോൺ, രണ്‍ബീർ കപൂർ, ഷാഹിദ് കപൂർ, മലായിക അറോറ, വരുൺ ധവാൻ, വിക്കി കൗശൽ തുടങ്ങി പ്രമുഖർ പങ്കെടുത്ത ആ പാർട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.കരൺ ജോഹറിന് നോട്ടീസ് അയച്ചെന്ന വിവരം ഒരു എൻസിബി ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടുണ്ട്.
‘കരൺ ജോഹറിന്റെ വീട്ടിൽ നടന്ന പാർട്ടിയുമായി ബന്ധപ്പെട്ട് മജീന്ദർ സിംഗ് സിര്‍സ എന്നയാളിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. വീഡിയോ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താൻ ജോഹറിന് നോട്ടീസ് അയച്ചിരിക്കുകയാണ്’. എൻസിബി ഉദ്യോഗസ്ഥൻ അറിയിച്ചു.
Post Your Comments