CinemaIndian CinemaLatest NewsMovie GossipsNEWS

ആ ബന്ധം എന്റെ ജീവിതം തകർത്തു ; മലയാളത്തിലെ നടനുമായുള്ള പ്രണയപരാജയത്തെക്കുറിച്ച് മോണൽ ഗജ്ജർ

മലയാള സിനിമയിലെ ഒരു യുവനടനുമായുള്ള പ്രണയപരാജയമാണ് തെന്നിന്ത്യൻ സിനിമ ഉപേക്ഷിക്കാൻ കാരണം

വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുള 2012 എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മോണൽ ഗജ്ജർ. എന്നാൽ മലയാള സിനിമയിൽ പിന്നീട് താരത്തെ കാണാൻ കഴിഞ്ഞിരുന്നില്ല. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ഉപേക്ഷിച്ച് ഗുജറാത്തിലേക്ക് പോയ നടി പിന്നീട് ഗുജറാത്ത് സിനിമകളിൽ മാത്രമാണ് കാണപ്പെട്ടത്. ഇപ്പോഴിതാ മലയാളം ഉൾപ്പടെയുള്ള തെന്നിന്ത്യൻ സിനിമകളിൽ നിന്ന് വിട്ടു നിന്ന കാരണം വെളിപ്പെടുത്തുകയാണ് മോണൽ ഗജ്ജർ.

മലയാള സിനിമയിലെ ഒരു യുവനടനുമായുള്ള പ്രണയപരാജയമാണ് തെന്നിന്ത്യൻ സിനിമ ഉപേക്ഷിക്കാൻ കാരണമായതെന്ന് നടി പറയുന്നു.
ബിഗ് ബോസ് തെലുങ്ക് പതിപ്പിൽ നിന്നും പുറത്തായ താരം മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘മലയാളത്തിലെ യുവനടനുമായി കടുത്ത പ്രണയത്തിലായിരുന്നു. എന്നാൽ കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോയില്ല. ഞങ്ങള്‍ പിരിഞ്ഞു. എന്നാൽ ആ വേര്‍പിരിയൽ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒന്നായിരുന്നു. അതോടെ തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കേണ്ടെന്നു തീരുമാനിച്ചു.’–മോണൽ ഗജ്ജർ പറഞ്ഞു.

2012 ല്‍ സിനിമയിലെത്തിയ മോണല്‍ ഗജ്ജര്‍ 2014–വരെ തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി തെന്നിന്ത്യന്‍ സിനിമകളിലാണ് അഭിനയിച്ചിരുന്നത്. നടിയുടെ അരങ്ങേറ്റ ചിത്രവും തെലുങ്കില്‍ സൂപ്പർഹിറ്റായി. അഞ്ച് വർഷം അഭിനയത്ത് സജീവമായ താരം പെട്ടെന്ന് സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ഉപേക്ഷിച്ച് ഗുജറാത്തിലേക്ക് പോയി. 2018 മുതൽ നടി ഗുജറാത്തി സിനിമകളില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്.

shortlink

Post Your Comments


Back to top button