![](/movie/wp-content/uploads/2020/12/megna-2.jpg)
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന രാജ്. നടനും ഭർത്താവുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തോടെയാണ് മേഘ്‌ന വാർത്തകളിൽ നിറഞ്ഞത്. അടുത്തിടെയാണ് മേഘ്‌നയ്ക്ക് കുഞ്ഞ് പിറന്നത്. അത് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വാർത്തയായിരുന്നു. ചിരഞ്‍ജീവി സര്‍ജയുടെ പുനര്‍ജന്മം പോലെയാണ് ആരാധകര്‍ കുഞ്ഞിനെ കണ്ടത്.
ഇപ്പോഴിതാ തന്റെ മകനെ തേടി ചില സമ്മാനങ്ങള്‍ എത്തിയിരിക്കുന്ന വിവരം പങ്കുവെക്കുകയാണ് മേഘ്‌ന. ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയായി കൊടുത്ത ഇതിന്റെ വീഡിയോ വളരെ വേഗന്നാണ് വൈറലായി മാറിയത്.
കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളും മറ്റ് ആവശ്യ സാധനങ്ങളും ഒരുക്കാറുള്ള സൂപ്പര്‍ ബോട്ടംസ് എന്ന ബ്രാന്‍ഡ് ആണ് മേഘ്‌നയുടെ മകന് സമ്മാനങ്ങളുമായി എത്തിയത്. ജൂനിയര്‍ ചിരഞ്ജീവിയ്ക്ക് വേണ്ടിയുള്ള കുഞ്ഞുടുപ്പുകളുടെ ശേഖരമായിരുന്നു ഗിഫ്റ്റ് ബോക്‌സില്‍ ഉണ്ടായിരുന്നത്. എല്ലാം വളരെ മനോഹരമായിട്ടുണ്ടെന്നും കുഞ്ഞുങ്ങളുടെ ശരീരിക ഘടനയ്ക്ക് പാകമായതാണെന്നും നല്ല പ്രൊഡക്ട് ആണെന്നും മേഘ്‌ന പറയുന്നു.
Post Your Comments