മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത സുനിൽ. അഭിനയത്തിൽ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. കഴിഞ്ഞ ഫെബ്രുവരിയിൽ മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷവും മകന്റെ ചോറൂൺ വിശേഷങ്ങളുമെല്ലാം സംവൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.
https://www.instagram.com/p/CI59_gpogYd/?utm_source=ig_web_copy_link
ഇപ്പോഴിതാ സംവൃത സുനിലിന്റെ മക്കളുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സംവൃത സുനില്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ജനലിലൂടെ പുറത്തേയ്ക്ക് നോക്കിനില്ക്കുന്ന കുട്ടികളെ ചിത്രത്തിൽ കാണാൻ കഴിയും. ”ജീവിതത്തെ കുറിച്ച് ചിന്തിക്കുകയാണ് എന്ന് തോന്നുന്നുവെന്നാണ്” ചിത്രത്തിന് സംവൃത ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
Post Your Comments