GeneralLatest NewsMollywoodNEWS

നടി ദേവി അജിത്തിന്റെ മകൾ നന്ദന വിവാഹിതയാകുന്നു ; ചിത്രങ്ങൾ കാണാം

ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ 11 ന് തിരുവനന്തപുരത്ത് നടന്നു

പ്രേഷകരുടെ പ്രിയ നടി ദേവി അജിത്തിന്റെ മകള്‍ നന്ദന വിവാഹിതയാകുന്നു. തിരുവനന്തപുരം സ്വദേശി സിദ്ധാർഥ് ആണ് വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ 11 ന് തിരുവനന്തപുരത്ത് നടന്നു. ജൂലൈ ഒന്നിന് വിവാഹം നടത്തുമെന്ന് ദേവി വനിത ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘‘സിദ്ധുവും നന്നുവും സ്കൂളിൽ ഒന്നിച്ച് പഠിച്ചതാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു. വിവാഹത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോള്‍ രണ്ടു വീട്ടുകാരും ആലോചിച്ച് തീരുമാനിക്കുകയായിരുന്നു. വലിയ സന്തോഷത്തിലൂടെയാണ് ഞാനിപ്പോൾ കടന്നു പോകുന്നത് ദേവി പറയുന്നു.

‘മോളിപ്പോൾ ചെന്നൈയിലാണ്. ബ്രാൻഡ് അനലിസ്റ്റായി ജോലി ചെയ്യുന്നു.എന്റെ ലോകം നന്നുവാണ്. അവളുടെ കല്യാണം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. ജൂലൈ ഒന്നിനാണ് വിവാഹം. അമ്പലത്തിൽ വച്ചാകും ചടങ്ങ്. ജൂലൈ രണ്ടിന് പ്രിയപ്പെട്ടവർക്കായി വിരുന്നൊരുക്കും.’–ദേവി പറയുന്നു.

മോൾക്ക് 4 വയസ്സുള്ളപ്പോഴാണ് അജിയുടെ മരണം. ഞാനും എന്റെ അച്ഛനും അമ്മയുമൊക്കെച്ചേർന്ന് അവളെ വളർത്തിയത് ദേവി അജിത്ത് പറഞ്ഞു.

shortlink

Post Your Comments


Back to top button