GeneralLatest NewsMollywoodNEWS

പകരം വെക്കാനില്ലാത്ത അനുഭവമാണ് അത്; മാതൃത്വത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി പൂർണിമ

ഓരോ ദിവസങ്ങളിലും ഒരു മിനി അറ്റാക്കിനെ സർവൈവ് ചെയ്യുന്നുണ്ട് എല്ലാ അമ്മമാരും, എന്നിട്ടും സൌമ്യ മുഖഭാവത്തോടെ ജീവിക്കുകയാണ് അവർ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പൂർണിമ ഇന്ദ്രജിത്ത്. അഭിനയത്രിയും അവതാരകയും ഫാഷൻ ഡിസൈനറുമൊക്കെയായ താരം എല്ലാ മേഖലയിലും കഴിവ് തെളിയിച്ച വ്യക്തിയാണ്. കുടുംബജീവിതത്തിലെ സന്തോഷവതിയായ പൂര്ണിമയുടെ ചിത്രങ്ങളും കുറിപ്പുകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവാറുണ്ട്.

അടുത്തിടയിലായിരുന്നു പൂർണിമയുടെ പിറന്നാൾ. പൂർണിമയ്ക്ക് ആശംസ നേർന്നുകൊണ്ട് ഇന്ദ്രജിത്ത് കുറിച്ച വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും നല്ല അമ്മയായും പൂർണിമ തിളങ്ങുകയാണ്. ഇപ്പോഴിതാ ടീനേജിലുള്ള മക്കളുള്ള അമ്മമാരുടെ മനസ്സിനെ പറ്റിയുള്ള ഒരു ഫാക്ട് പറഞ്ഞിരിക്കുകയാണ് നടി. മക്കൾക്കൊപ്പമുള്ള സുന്ദരമായ രണ്ട് ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് പൂർണിമ ഇക്കാര്യം കുറിച്ചിരിക്കുന്നത്.

‘ഇപ്പോഴുള്ള തൻ്റെ ദിവസങ്ങൾ ഈ ചിത്രങ്ങൾ പറയും എന്നാണ് പൂർണിമ എഴുതിയിരിക്കുന്നത്.എല്ലാ ദിവസവും ഓരോ നിമിഷങ്ങളും ഇങ്ങനെയാണ്. ഒരു പക്ഷേ എൻ്റേത് മാത്രമാവില്ലെന്നാണ് കരുതുന്നത്. ടീനേജിലുള്ള മക്കളുള്ള ഒട്ടുമിക്ക എല്ലാ അമ്മമാരുടെയും ജീവിതം ഇങ്ങനെ തന്നെയാകും.

”ഇപ്പോഴുള്ള തൻ്റെ ദിവസങ്ങൾ ഈ ചിത്രങ്ങൾ പറയും എന്നാണ് പൂർണിമ എഴുതിയിരിക്കുന്നത്. ‘ഓരോ ദിവസങ്ങളിലും ഒരു മിനി അറ്റാക്കിനെ സർവൈവ് ചെയ്യുന്നുണ്ട് എല്ലാ അമ്മമാരും, എന്നിട്ടും സൌമ്യ മുഖഭാവത്തോടെ ജീവിക്കുകയാണ് അവർ. അതാണ് പകരം വെക്കാനില്ലാത്ത അനുഭവമായ മാതൃത്വം പൂർണിമ കുറിക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button