പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ജെനീലിയ ഡിസൂസ. മലയാളത്തിൽ ഉൾപ്പടെ നിരവധി ഭാഷകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. നടന്‍ റിതേഷ് ദേശ്മുഖിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന താരം സമൂഹമാധ്യമങ്ങളിൽ സജ്ജീവമാണ്. ഇപ്പോഴിതാ റിതേഷിന്റെ പിറന്നാൾ ദിനത്തിൽ ആശംസയുമായി എത്തിയിരിക്കുകയാണ് ജെനീലിയ.
‘ജീവിതത്തില്‍ എല്ലാ ഗുണങ്ങളും തികഞ്ഞ ഒരാളെ നിങ്ങള്‍ തിരയുന്ന ഒരു സമയമുണ്ട്. ചിലപ്പോള്‍ ഒരിക്കലും ആ വ്യക്തിയെ കണ്ടെത്തുകയില്ല. നിങ്ങളെപ്പോലൊരാളെ കണ്ടെത്തണം എന്ന് ആഗ്രഹിച്ചിരുന്നു. ഒടുവില്‍ അത് സംഭവിച്ചു, നിങ്ങളെ കണ്ടെത്തി. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും നങ്ങള്‍ ഒരുമിച്ച് കടന്നുപോയി, കൗമാരവും വിവാഹ ജീവിതവും മാതാപിതാക്കളായതും എല്ലാം മനോഹരമായിരിക്കുന്നു.
പക്ഷേ എന്റെ ജീവിതത്തിന്റെ മികച്ച ഭാഗം എല്ലായ്‌പോഴും നിങ്ങളായിരിക്കും, അത് മാറില്ല. കാലം എത്ര കടന്നുപോയാലും പ്രശ്‌നമില്ല. നമ്മങ്ങള്‍ എല്ലാം തികഞ്ഞവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, നിങ്ങളുടെ അപൂര്‍ണതകളോടും വിചിത്രതകളോടും കുറവുകളോടും ഒപ്പം പൂര്‍ണമായ എന്തെങ്കിലും കണ്ടെത്തിയതായി ഞാന്‍ വിശ്വസിക്കുന്നു. റിതേഷ് നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു. ജന്മദിനാശംസകള്‍ ”- ജെനീലിയ കുറിച്ചു.
കുറിപ്പിന് മറുപടിയായി റിതേഷ് എഴുതി -‘ നിനക്ക് എന്ത് എന്ത് മറുപടി നല്‍കണമെന്ന് എനിക്കറിയില്ല ബൈക്കോ – എന്നെ തിരഞ്ഞെടുത്തതിന് നന്ദി – ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു റിതേഷ് കുറിക്കുന്നു.’
2012 ഫെബ്രുവരി 3 നാണു ജെനീലിയെയും റിതേഷും വിവാഹിതരാകുന്നത്. റാഹില്‍, റിയാന്‍ എന്ന് പേരുള്ള രണ്ടു ആണ്‍കുട്ടികളാണ് ദമ്പതികള്‍ക്ക് ഉള്ളത്.
Post Your Comments