GeneralLatest NewsMollywoodNEWS

ഞങ്ങളുടെ മീഡിയേറ്റർ രഞ്ജിയേട്ടനായിരുന്നു ; ഷാജി കൈലാസുമായുള്ള പ്രണയകാലത്തെക്കുറിച്ച് ആനി

പ്രണയം പറഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞായിരുന്നു വിവാഹം

മലയാളി പ്രേഷകരുടെ പ്രിയതാരമാണ് ആനി. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന ആനി ടെലിവിഷൻ പ്രോഗ്രാമ്മുകളിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തി. സംവിധായകൻ ഷാജി കൈലാസുമായുള്ള നീണ്ട നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.

റെഡ് കർപ്പറ്റ് എന്ന ചാനല്‍ പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു ആനി പ്രണയത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും മക്കളുടെ വിശേഷങ്ങളുമെല്ലാം പങ്കുവെച്ചത്.

പ്രണയകാലത്തെക്കുറിച്ച് പറയാമോയെന്നായിരുന്നു സ്വാസിക ചോദിച്ചത്. ആരാണ് ആദ്യം പറഞ്ഞതെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ ഞാന്‍ പറഞ്ഞുയെന്നേ പറയാനാവൂ. അദ്ദേഹം സമ്മതിക്കില്ലല്ലോ, ആക്ച്വലി ഞങ്ങള്‍ രണ്ടാളും പരസ്പരം പറഞ്ഞിരുന്നില്ല. രഞ്ജിയേട്ടനായിരുന്നു മീഡിയേറ്റര്‍. ഏട്ടനിങ്ങനെ ഒരാഗ്രഹമുണ്ടെന്ന് പറഞ്ഞ് എന്റടുത്ത് വന്നത് അദ്ദേഹമായിരുന്നു.

അതില്‍ എന്റെ മറുപടി ചോദിച്ചു. ഇനിയുള്ള ജീവിതം ഒരുമിച്ചാവാമെന്ന് ഞങ്ങള്‍ ഫിക്‌സ് ചെയ്തിരുന്നു. പ്രണയം പറഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞായിരുന്നു വിവാഹം. അതിനിടയില്‍ കറങ്ങി നടക്കുകയൊന്നും ചെയ്തിരുന്നില്ലെന്നും താരം പറയുന്നു. ആ സമയത്ത് സിനിമയ്ക്കായും ഒരുമിച്ചിരുന്നില്ല ആനി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button