
തമിഴ് നടൻ വിജയകുമാറിന്റെ മകളും നടിയും ബിഗ്ബോസ് താരവുമായ വനിത വിജയകുമാർ വീണ്ടും പ്രണയത്തിലെന്ന് വെളിപ്പെടുത്തൽ. വനിത തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈ അടുത്തിടെയാണ് നടിയുടെ മൂന്നാം വിവാഹബന്ധവും പിരിയുന്നത്. ആദ്യ വിവാഹബന്ധത്തിലെ രണ്ട് പെണ്മക്കളുടെ സമ്മതത്തോട് കൂടിയായിരുന്നു വനിത വിജയ്കുമാര്‍ മൂന്നാമതും വിവാഹിതയാവുന്നത്. എഡിറ്റര്‍ പീറ്റർ പോൾ ആയിരുന്നു വരൻ.
നിങ്ങള്‍ സന്തോഷവതിയാണോ എന്ന ആരാധകന്റെ ചോദ്യം. ഞാന്‍ വീണ്ടും പ്രണയത്തിലാണെന്ന് വനിത മറുപടിയും നല്കി. നടന് റിയാസ് ഖാന്റെ ഭാര്യയും നടിയുമായ ഉമ റിയാസിനെ ടാഗ് ചെയ്ത് കൊണ്ടാണ് വനിത മറുപടി നൽകിയിരിക്കുന്നത്. ഇത് സിനിമാമേഖലയിൽ വലിയ ചർച്ചയാകുന്നു.
നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ രണ്ടാമത് വിവാഹിതനായതെന്ന് ചൂണ്ടി കാണിച്ച് ആദ്യ ഭാര്യ എലിസബത്ത് ഹെലന് രംഗത്ത് വന്നതോടെയാണ് താരവിവാഹം വിവാദമായി മാറിയത്. പീറ്ററ്ററും താനും രണ്ട് വഴിക്കായി എന്നും ഇനി അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്നുമൊക്കെ നടി പറഞ്ഞിരുന്നു.
ആദ്യത്തെ രണ്ടു വിവാഹത്തിൽ നിന്നും വനിതക്ക് മൂന്ന് കുട്ടികൾ ഉണ്ട്. 2000ലാണ് നടൻ ആകാശുമായുള്ള വനിതയുടെ വിവാഹം. 2007 ൽ ഈ ബന്ധം വേർപെടുത്തി. അതിൽ വനിതക്ക് രണ്ടു കുട്ടികൾ ഉണ്ട്. അതിനു ശേഷം അതേ വർഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വനിത വിവാഹം ചെയ്തു. ഈ ബന്ധത്തിൽ വനിതയ്ക്കൊരു മകളുണ്ട്. 2012ൽ ഇവർ വിവാഹമോചിതരായി.
മലയാളത്തിൽ ‘ഹിറ്റ്ലർ ബ്രദേഴ്സ്’ എന്ന ചിത്രത്തിലും വനിത അഭിനയിച്ചിരുന്നു. കമൽഹാസൻ അവതാരകനായി എത്തിയ ബിഗ് ബോസ് തമിഴ് പതിപ്പിന്റെ സീസൺ മൂന്നിലെ മത്സരാർത്ഥിയായിരുന്നു വനിത. ടെലിവിഷൻ സീരിയലുകളിലും സജീവമാണ് വനിത. 1995ല്‍ പുറത്തിറങ്ങിയ ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് വരുന്നത്.
Post Your Comments