![](/movie/wp-content/uploads/2020/11/krishna.jpg)
തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവി കണക്കുകളിൽ മാത്രമാണെന്ന് നടൻ കൃഷ്ണ കുമാർ. ബിജെപിയുടെ പ്രചാരണ പരിപാടികളിൽ തിളങ്ങി നിന്ന താരമാണ് കൃഷ്ണ കുമാർ. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ പ്രവർത്തനത്തെകുറിച്ചു തുറന്നു പറയുകയാണ് നടൻ.
”ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. ഇനി ആരെയെങ്കിലും മോശം പറഞ്ഞെങ്കിൽ ക്ഷമ ചോദിക്കാനും തയാറാണ്. സുരേഷേട്ടൻ സിനിമയിലും രാഷ്ട്രീയത്തിലും തിളങ്ങി നിൽക്കുന്ന താരമാണ്. അദ്ദേഹത്തിനൊപ്പം എന്നെയും കൊണ്ടുവന്നത് നേട്ടമായി കാണുന്നു’. ഒരു അഭിമുഖത്തിൽ താരം പറഞ്ഞു.
‘കണക്കുകള്‍ എടുത്തുനോക്കുമ്പോൾ പരാജയമാണ്. പക്ഷേ ബിജെപി വളരുന്നുണ്ട്. ചിലയിടത്ത് ഒരു വോട്ടിനൊക്കെയാണ് സ്ഥാനാർഥികൾ തോറ്റുപോയത്. നമ്മൾ ഒപ്പമെത്തി കഴിഞ്ഞു എന്നതാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്. കോർപറേഷനിൽ നമ്മൾ പ്രതിപക്ഷമാകുന്നു. ബിജെപി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പിന്നിൽ നിന്നാണ് ബിജെപി ഓടാൻ തുടങ്ങിയത്. ഇന്ന് ഒരു മുന്നണി തളർന്ന് പുറകോട്ടുപോയി കഴിഞ്ഞു. തോൽവി കണക്കിൽ മാത്രം. ഉള്ളിൽ സന്തോഷമാണ്.’–കൃഷ്ണകുമാർ പറഞ്ഞു
Post Your Comments