GeneralLatest NewsNEWS

കിതയ്ക്കാതെ പടി കയറാൻ പറ്റില്ലായിരുന്നു, 22 കിലോ കുറച്ചു ; വിസ്മയ മോഹൻലാൽ പറയുന്നു

എന്റെ പരിശീലകൻ ടോണി ഇല്ലാതെ എനിക്ക് ഇതൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ലെന്ന് വിസ്മയ

അഭിനയിക്കാതെ തന്നെ സ്റ്റാർ ആകുന്നവരാണ് സിനിമാ താരങ്ങളുടെ മക്കൾ. ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വളരെ വേഗന്നാണ് വൈറലാകുന്നതും.

അടുത്തിടയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നതരുന്നു മോഹൻലാലിൻറെ മകൾ വിസ്മയ മോഹൻലാലിൻറെ യാത്രകളും ചിത്രങ്ങളും. വിസ്മയ നടത്തിയ തായ്‌ലൻഡ് യാത്രകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താരപുത്രിയുടെ വർക്ക്ഔട്ടിനെ കുറിച്ചും, യോഗ നടത്തിയ അനുഭവങ്ങളെക്കുറിച്ചും പങ്കുവെക്കുകയാണ് വിസ്മയ.

നാളുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ തായ്‌‌ലൻഡിലെ ഫിറ്റ്കോഹ് എന്ന ട്രെയിനിങ് സെന്ററിന്റെ സഹായത്താലാണ് വിസ്മയ ശരീര ഭാരം കുറച്ചത്. അമിത ശരീരഭാരമായിരുന്ന വിസ്മയ 22 കിലോ കുറച്ചു. ഫിറ്റ്കോഹിന് നന്ദി പറയുന്നുവെന്നും വിസ്മയ പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വിസ്മയ ഇക്കാര്യം വ്യക്തമാക്കിയത്.

വിസ്മയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ് ,

“ഫിറ്റ്കോഹ് തായ്‌‌ലൻഡിന് ഞാൻ ചെലവഴിച്ച സമയത്തിന് നന്ദിയപറയാൻ വാക്കുകളില്ല.
മനോഹരമായ ആളുകൾക്കൊപ്പമുള്ള ഒരു അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോൾ എനിക്ക് എന്ത് പ്രതീക്ഷിക്കാനാവുമെന്ന് അറിയില്ലായിരുന്നു.”

“ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയാവാനും ആഗ്രഹിച്ചും, പക്ഷേ അതിനായി ഒന്നും ചെയ്യാതെയും ഞാൻ കുറച്ച് വർഷങ്ങൾ ചിലവഴിച്ചിരുന്നു. ഞാൻ കോണിപ്പടി കയറുമ്പോൾ എനിക്ക് അക്ഷരാർത്ഥത്തിൽ ശ്വാസം വലിക്കാൻ ബുദ്ധിമുട്ട് വരുമായിരുന്നു. ഇപ്പോൾ ഇതാ ഈ ഞാൻ ഇവിടെയുണ്ട്, 22 കിലോ കുറഞ്ഞു, ശരിക്കും സുഖം തോന്നുന്നു,” വിസ്മയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.“ഇത് വല്ലാത്തൊരു യാത്രയായിരുന്നു ഒരു സാഹസമായിരുന്നു,” വിസ്മയ പറയുന്നു.

“ആദ്യമായി മ്യു തായ് പരീക്ഷിക്കുന്നത് മുതൽ അതിമനോഹരമായ കുന്നുകൾ കയറുന്നത് വരെ, നിങ്ങൾ ഒരു പോസ്റ്റ്കാർഡിലാണെന്ന് തോന്നിപ്പിക്കുന്ന സൂര്യാസ്തമയ കാഴ്ചകൾ വരെ. ഇത് ചെയ്യുന്നതിന് ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് കിട്ടില്ല!,” തായ്‌‌ലൻഡിലെ അനുഭവങ്ങളെക്കുറിച്ച് വിസ്മയ കുറിച്ചു.“എന്റെ പരിശീലകൻ ടോണി ഇല്ലാതെ എനിക്ക് ഇതൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.

സത്യസന്ധമായി മികച്ച പരിശീലകൻ. ഓരോ ദിവസവും അദ്ദേഹത്തിന്റെ 100 ശതമാനം പരിശ്രമവും സമയവും എനിക്ക് നൽകുന്നതിൽ നിന്ന് തുടങ്ങുന്നു. എല്ലായ്പ്പോഴും എന്റെ പിന്തുണച്ച് നിൽക്കുകയും എന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ആത്മാർത്ഥമായി കരുതലുണ്ടാവുകയും ഓരോ ഘട്ടത്തിലും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു,” എന്ന് തന്റെ പരിശീലകനെക്കുറിച്ച് മായ പറഞ്ഞു.“പരിക്കുകൾ പറ്റിയപ്പോൾ എന്നെ സഹായിച്ചും മുന്നോട്ട് പോകാൻ എന്റെ തലച്ചോറിനെ മാറ്റിയെടുക്കാൻ പഠിപ്പിച്ചും കഠിനമാകുമ്പോൾ ഉപേക്ഷിക്കാതിരിക്കാൻ പ്രേരിപ്പിച്ചും അദ്ദേഹം കൂടെയുണ്ടായിരുന്നു.
എനിക്ക് കഴിയില്ലെന്ന് സ്വയം തോന്നിയപ്പോൾ എനിക്ക് കഴിയുമെന്ന് അദ്ദേഹം എന്നെ കാണിച്ച എണ്ണമറ്റ സമയങ്ങളുണ്ട്,” വിസ്മയ പറഞ്ഞു.

“അതെ, ഇത് ശരീരഭാരം കുറയ്ക്കുന്നതിനേക്കാൾ വളരെ കൂടുതലാണ്; ഇത് പുതിയ കാര്യങ്ങൾ പരീക്ഷിച്ചു. അതിശയകരമായ ആളുകളെ കണ്ടുമുട്ടി. എന്നെത്തന്നെ വിശ്വസിക്കാനും എന്നെത്തന്നെ മുന്നോട്ട് നയിക്കാനും കഴിഞ്ഞു. ഒടുവിൽ ഞാൻ അത് ചെയ്യുമെന്ന് പറയുന്നതിലുപരി ഞാൻ അത് ചെയ്യുകയുമാണ്. ജീവിതം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഞാൻ പറയും,” വിസ്മയ പറഞ്ഞു.

“ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകൾക്ക് നടുവിലായിരുന്നു ഞാൻ. അടുത്ത തവണ ഞാൻ തീർച്ചയായും മടങ്ങിവരും! ഒരു കോടി നന്ദി,” വിസ്മയ കുറിക്കുന്നു.

https://www.instagram.com/p/CI57Z5xJj7-/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button