GeneralKollywoodLatest NewsNEWS

‘നിങ്ങളുടെ ഭർത്താവിനെ പോലും പുച്ഛിക്കാൻ അനുവദിക്കരുത്, ആ പാടുകൾ ആഘോഷമാക്കൂ’; പുതിയ ചിത്രങ്ങൾ പങ്കുവച്ച് താരപത്നി

എന്തിനാണ് നിങ്ങള്‍ പ്രസവ ശേഷമുള്ള ആ മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍ നോക്കുന്നത്.

വാട്ടര്‍ ബര്‍ത്തിലൂടെ കുഞ്ഞിനു ജനനം നൽകിയതിലൂടെ ഏറെ ശ്രദ്ധ നേടിയിട്ടും താര ദമ്പതിമാരാണ് തമിഴ് നടൻ നകുലും ഭാര്യ ശ്രുതിയും. ടെലിവിഷന്‍ അവതാരക കൂടിയായ ശ്രുതി പ്രസവ ശേഷമുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ വൈറൽ.

ഗര്‍ഭകാലത്ത് ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങളുടെ പേരില്‍ നടക്കുന്ന ബോഡി ഷെയിമിങ്ങിനെക്കുറിച്ച് പല അവസരങ്ങളിലും തുറന്നു പറഞ്ഞിട്ടുള്ള ശ്രുതിയുടെ പുതിയ കുറിപ്പും ശ്രദ്ധ നേടുന്നു.

”എന്തിനാണ് നിങ്ങള്‍ പ്രസവ ശേഷമുള്ള ആ മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍ നോക്കുന്നത്. യുദ്ധങ്ങളില്‍ നിന്നുണ്ടായ മുറിവുകള്‍ ആളുകള്‍ ആഘോഷിക്കുന്നു. എന്തു കൊണ്ട് പ്രസവത്തിനു ശേഷമുള്ള ആ പാടുകൾ ആഘോഷമാക്കിക്കൂടാ.” എന്ന് താരം ചോദിക്കുന്നു. വയറിലെ അടയാളങ്ങൾ കാണിക്കുന്ന ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്

https://www.instagram.com/p/CI2qi2WDyoT/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button