പ്രേക്ഷകർക്കു ഏറെ പ്രിയങ്കരനായ നടനാണ് സോനു സൂഡ്. ലോക്ഡൗൺ സമയത്ത് നിരവധിപേരെ താരം സഹായിച്ചിരുന്നു. ഇപ്പോഴിതാ
സഹായം അഭ്യർത്ഥിച്ച 18 വയസുകാരന് തുണയായിരിക്കുകയാണ് സോനു.
സോനുവിന്റെ ഒരു രേഖാ ചിത്രം വരച്ച് ട്വീറ്ററിൽ പങ്കുവച്ചുകൊണ്ടായിരുന്നു 18 വയസുകാരന്റെ സഹായമഭ്യർത്ഥന. തനിക്കൊരു ‘പെയ്ഡ് ആർട്ടിസ്റ്റ്’ ആകാനാണ് ആഗ്രഹമെന്നും അതിനു സോനു സഹായിക്കണമെന്നും കുട്ടി അഭ്യർത്ഥിക്കുന്നു.
“ ഈ ലോക്ഡൗൺ കാലത്ത് ഈ ഇതിഹാസ നടൻ ഇന്ത്യയിൽ പ്രതീക്ഷയായിത്തീർന്നു. സോനുസൂഡിന് എന്റെ ചെറിയൊരു ആദരം. എന്നെക്കുറിച്ച്: എനിക്ക് 18 വയസ്സായി, എന്റെ കുടുംബത്തെ സഹായിക്കുന്നതിന് ഒരു ‘പെയ്ഡ് ആർട്ടിസ്റ്റ്’ ആകാൻ ഞാൻ ആഗ്രഹിക്കുന്നു, എനിക്ക് സാറിന്റെ സഹായം ആവശ്യമാണ്”-എന്നും പറഞ്ഞായിരുന്നു പതിനെട്ടുവയസുകാരന്റെ കുറിപ്പ്.
പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട താരം സഹായിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. “ഞാൻ നിങ്ങൾക്കൊപ്പമുണ്ട്”- മറുപടിയായി സോനു കുറിച്ചു. നിരവധി പേരാണ് സോനുവിന്റെ മഹനീയ പ്രവർത്തിയെ അഭിനന്ദിച്ച് കമന്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments