
പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ശോഭനയും നെടുമുടി വേണുവും. നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. താരങ്ങളുടെ പഴയകാല ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്.
ഇപ്പോഴിതാ 20 വർഷങ്ങൾക്കു മുൻപുള്ള ഒരു സ്റ്റേജ് ഷോയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈസ്റ്റ് കോസ്റ്റ് സംഘടിപ്പിച്ച ഫാസിൽസ് വെൽക്കം 2000 എന്ന ഷോയ്ക്ക് ഇടയിൽ നെടുമുടിയുടെ താളത്തിനനുസരിച്ച് നൃത്തം വെയ്ക്കുന്ന ശോഭനയുടെ വീഡിയോയാണ് തരംഗമാകുന്നത്.
നിരവധി സിനിമാതാരങ്ങളെ കോർത്തിണക്കി ഈസ്റ്റ് കോസ്റ്റ് സംഘടിപ്പിച്ച പല സ്റ്റേജ് ഷോകളും ഇന്നും യൂട്യുബിലും മറ്റും തരംഗം സൃഷിടിച്ചുകൊണ്ടിരിക്കുകയാണ്.
Post Your Comments