പ്രേഷകരുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. അഭിനയത്രിയായും അവതാരകയുമായൊക്കെ പ്രേക്ഷക സ്രശഃ പിടിച്ചു പറ്റിയ താരത്തിന് ആരാധകർ ഏറെയാണ്. ലോക്ഡൗണ്‍ കാലം ഒരു നിമിഷം പോലും വെറുതേ കളയാതെ റിമി തിരക്കിലായിരുന്നു. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് അവിശ്വസിനീയമായ മേക്കോവറാണ് നടത്തിയത്. കൂടുതല്‍ മെലിഞ്ഞ് സുന്ദരിയായിട്ടുള്ള റിമിയുടെ ഫോട്ടോസ് നിരന്തരം പുറത്ത് വരാറുണ്ട്. താരത്തിന്റെ യുട്യൂബ് ചാനലിലൂടെ വർക്ക്ഔട്ടിനെക്കുറിച്ചും മേക്കോവറിനെ പറ്റിയും റിമി പറയാറുണ്ട്. ഇപ്പോഴിതാ റിമി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി ദാസാണ് റിമിയെ ഒരുക്കിയിരിക്കുന്നത്. വിന്റേജ് കലണ്ടറിന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നിത്. ‘തന്റെ മുടി സെറ്റ് ചെയ്തതും മേക്കപ്പ് ചെയ്തതും ജാന്‍ മണി ദാസ് ആണ്.
വളരെയധികവും കഴിവുള്ള സൗത്ത് ഇന്ത്യയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരില്‍ ഒരാള്‍ ജാന്‍മണിയാണ്. ഐ ലവ് യൂ ജാനു എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ റിമി കൊടുത്ത ക്യാപ്ഷന്‍.
പര്‍പ്പിള്‍ ബ്ലൂ നിറമുള്ള പ്രിന്റഡ് പട്ട് സാരിയാണ് റിമിയുടെ വേഷം. രാജകീയ പ്രൗഢി വിളിച്ചോതുന്ന തരത്തിലുള്ള വലിയ ആഭരണങ്ങളാണ് അണിഞ്ഞിരിക്കുന്നത്. ഗായിക രഞ്ജിനി ജോസ്, നടിമാരായ സനുഷ, എലീന പടിക്കല്‍, പാരീസ് ലക്ഷ്മി, തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് റിമിയുടെ പുതിയ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ശിവകാമി ദേവിയെ പോലെയുണ്ടെന്ന് ആരാധകരും പറയുന്നു.
Post Your Comments