വ്യത്യസ്തമായ ഗാനങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടുകയായിരുന്നു റിമി ടോമി.
വീട്ടിലിരിക്കേണ്ടി വന്ന സാഹചര്യത്തില്‍ ഒരു നിമിഷം പോലും വെറുതേ കളയാതെ റിമി തിരക്കിലായിരുന്നു. അടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനല്‍ തുടങ്ങിയത്. വ്യക്തി ജീവിതത്തിലേയും കരിയറിലേയും വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നത് ഈ ചാനലിലൂടെയാണ്. ഫിറ്റ്‌നസിന്റെ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ് റിമി.
വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് അവിശ്വസിനീയമായ മേക്കോവറാണ് നടത്തിയത്.
അതേ സമയം ആരാധകര്‍ക്ക് ഗുഡ്‌നൈറ്റ് പറഞ്ഞ് കൊണ്ടുള്ള താരത്തിന്റെ പുതിയ പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. ‘നമ്മള്‍ പറയുന്ന സത്യത്തെക്കാള്‍ ലോകം വിശ്വസിക്കുന്നത് നമ്മളെ കുറിച്ച് മറ്റൊരാള്‍ പറയുന്ന കള്ളങ്ങളാണ്’ എന്നാണ് റിമി പറയുന്നത്.
ഈ പോസ്റ്റ് കൊണ്ട് റിമി ഉദ്ദേശിച്ച കാര്യം എന്താണെന്നുള്ള കാര്യം വ്യക്തമല്ലെങ്കിലും ഇതും ചർച്ചയാവുകയാണ്.
അടുത്തിടയിൽ താരം നടത്തിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു ദേവിയെ പോലെ അണിഞ്ഞൊരുങ്ങി വന്ന റിമിയുടെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി ദാസാണ് റിമിയെ സുന്ദരിയാക്കിയത്. ശിവകാമി ദേവിയെ പോലെയുണ്ടെന്ന് വരെ ചിലർ അഭിപ്രായപ്പെട്ടു.
https://www.instagram.com/p/CI3QztkhZDq/?utm_source=ig_web_copy_link
Post Your Comments