GeneralLatest NewsNEWSTV Shows

നീ എന്റെ ജീവന്‍ തന്നെയാണ് ഞാന്‍ തിരിച്ചറിഞ്ഞു; ഭാവി വധുവിനെ പരിചയപ്പെടുത്തി നടൻ രാഹുല്‍

നമ്മളുടെ ഏറ്റവും മികച്ച ദിവസത്തിനായി ഞാന്‍ കാത്തിരിക്കുന്നു

പൊന്നമ്പിളിയിലെ ഹരിപത്മനാഭന്‍ എന്ന കഥാപാത്രമായി കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് രാഹുല്‍. അടുത്തിടെ ഒരു പെണ്‍കുട്ടിയുടെ കൈ പിടിച്ച് നില്‍ക്കുന്ന രാഹുലിന്റെ  ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഭാവി വധു ലക്ഷ്മിയെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് രാഹുല്‍ രാജ്.

read also:നട്ടാൽ മുളക്കില്ല എന്ന് പറഞ്ഞിടത്തൊക്കെ താമര വിരിയിച്ച, സകലർക്കും നന്ദി; അലി അക്ബർ

‘ഞാന്‍ അവളെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ വരെ അത് വെറും ഒരു സാധാരണ ദിവസം മാത്രം ആയിരുന്നു. എന്നാല്‍ പിന്നീട് അത് വളരെ വിലപ്പെട്ട ഒരു ദിവസമായി എനിക്ക് മനസിലായി. അവിടെ നിന്നങ്ങോട്ടുള്ള ഓരോ ദിവസവും അവളുടെ മനോഹരമായ ചിരിയും സംസാരവും കാരണം പിന്നീട് ദിവസങ്ങള്‍ ഒക്കെയും കൂടുതല്‍ മികച്ചതായി തോന്നി. ഞാന്‍ അങ്ങോട്ട് തിരിച്ചറിഞ്ഞു, എന്റെ ജീവിതത്തിലുള്ള പെണ്‍കുട്ടി എന്റെ ജീവിതം തന്നെയാണ് എന്ന്. നീ എന്റെ ജീവന്‍ തന്നെയാണ്. ലവ് യൂ, താങ്ക് യൂ ലക്ഷ്മി, നമ്മളുടെ ഏറ്റവും മികച്ച ദിവസത്തിനായി ഞാന്‍ കാത്തിരിക്കുന്നു’, എന്ന കുറിപ്പിനൊപ്പമാണ് രാഹുല്‍ വധുവിനെ പരിചയപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button