പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന രാജ്. നടനും ഭർത്താവുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തോടെയാണ് മേഘ്‌ന വാർത്തകളിൽ നിറഞ്ഞത്. അടുത്തിടെയാണ് മേഘ്‌നയ്ക്ക് കുഞ്ഞ് പിറന്നത്. അത് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വാർത്തയായിരുന്നു. ചിരഞ്‍ജീവി സര്‍ജയുടെ പുനര്‍ജന്മം പോലെയാണ് ആരാധകര്‍ കുഞ്ഞിനെ കണ്ടത്.
ചിരഞ്‍ജീവി സര്‍ജയുടെ സഹോദരൻ ധ്രുവ സര്‍ജയായിരുന്നു കുഞ്ഞ് പിറന്നത് അറിയിച്ചത്. ഇപ്പോഴിതാ കുഞ്ഞിന്റെ കൂട്ടുകാരനെ പരിചയപ്പെടുത്തിക്കൊണ്ട് മേഘ്‌ന പങ്കുവെച്ച വീഡിയോ ആണ് വൈറലാവുന്നത്
ദര്‍ബാര്‍ സിനിമയിലെ പാട്ടിന്റെ പശ്ചാത്തലത്തിലുള്ള വീഡിയോ ആണ് മേഘ്ന രാജ് പങ്കുവെച്ചത്. കൃഷ്‍ എന്ന കുട്ടി വീഡിയോയില്‍ രജനികാന്തിനെ അനുകരിക്കുന്നുണ്ട്. ചിരു മാമ നിന്നെ സ്‍നേഹിക്കുന്നു കൃഷ്, തന്റെ കുഞ്ഞിന്റെ കൂട്ടുകാരൻ സ്റ്റാര്‍ ആണെന്നും മേഘ്‍ന രാജ് എഴുതിയിരിക്കുന്നു.
Post Your Comments