CinemaGeneralMollywoodNEWS

‘കണ്ണെഴുതി പൊട്ടും തൊട്ട്’ തിലകന്‍ ചേട്ടന് നല്‍കിയ സിനിമ : ഹിസ്‌ ഹൈനസ് അബ്ദുള്ള വിവാദത്തെക്കുറിച്ച് പ്രമുഖ താരം

ഞാന്‍ നിര്‍മ്മിച്ച 'കണ്ണെഴുതി പൊട്ടും തൊട്ട്' എന്ന സിനിമയില്‍ നെടുമുടി ചേട്ടനെ വിളിച്ചില്ലല്ലോ

മോഹന്‍ലാല്‍ – സിബി മലയില്‍ – ലോഹിതദാസ് ടീമിന്‍റെ ‘ഹിസ്‌ ഹൈനസ് അബ്ദുള്ള’ എന്ന സിനിമ ആ കൂട്ടുകെട്ടിനപ്പുറം കൂടുതല്‍ ചര്‍ച്ചയായത് മറ്റൊരു കാരണം കൊണ്ടു കൂടിയാണ്. ‘ഹിസ്‌ ഹൈനസ് അബ്ദുള്ള’ എന്ന സിനിമയുമായി ബന്ധപ്പെട്ടു തിലകന്‍ നടത്തിയ ഒരു വിവാദ പരാമര്‍ശം ആ സിനിമയെ പിന്നീടും ചര്‍ച്ചകളിലേക്ക് എത്തിച്ചിരുന്നു. അതില്‍ നെടുമുടി വേണു ചെയ്ത തമ്പുരാന്‍ വേഷം സിബി മലയിലും ലോഹിതദാസും തനിക്ക് നല്‍കാനിരുന്നതാണെന്നും എന്നാല്‍ ആ കഥാപത്രം നെടുമുടി തന്നില്‍ നിന്ന് തട്ടിയെടുത്തതാണെന്നും തിലകന്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടന്‍ മണിയന്‍ പിള്ള രാജു പറയുന്നതിങ്ങനെ

‘അങ്ങനെ ഒരു ആരോപണം എത്ര വര്‍ഷത്തോളം തിലകന്‍ ചേട്ടന്‍ കൊണ്ടു നടന്നു. അതില്‍ ഒരു കാര്യവുമില്ല. ഓരോരുത്തര്‍ക്കും യോജിച്ച വേഷമാണ് നല്‍കുന്നത്. ‘ഹിസ്‌ ഹൈനസ് അബ്ദുള്ള’ എന്ന സിനിമയില്‍ നെടുമുടി ചേട്ടന്‍ തന്നെയായിരുന്നു യോജിക്കുന്നത്. ഞാന്‍ നിര്‍മ്മിച്ച ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന സിനിമയില്‍ നെടുമുടി ചേട്ടനെ വിളിച്ചില്ലല്ലോ, അത് ചെയ്തത് തിലകന്‍ ചേട്ടനല്ലേ. അത് പോലെ ഇതേ ടീമിന്റെ തന്നെ ‘കിരീടം’ എന്ന സിനിമയിലെ സേതുമാധവന്റെ അച്ഛന്‍ കഥാപാത്രമായി കാസ്റ്റ് ചെയ്തത് തിലകന്‍ ചേട്ടനയല്ലേ. ഇത്തരം ആരോപണങ്ങളില്‍ ഒന്നും യാതൊരു അടിസ്ഥാനവും ഇല്ലെന്നതാണ് ശരി’. മണിയന്‍ പിള്ള രാജു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button