
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ ചിത്രത്തിനായി ആണ്. അത്തരമൊരു ചിത്രം ഉടൻ സംഭവിക്കുമെന്നാണ് സൂചന. ഇരുവരേയും കേന്ദ്ര കഥാപാത്രങ്ങളായി സംവിധാനം ചെയ്യാൻ പ്ളാൻ ഉണ്ടെന്ന് ഫാസിൽ പറയുന്നു.
ഫാസിൽ സംവിധാനം ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രത്തിൽ മോഹൻലാലിനു വില്ലനായി എത്തുന്നത് മമ്മൂട്ടി ആണ്. ആദ്യപകുതി കഴിയുമ്പോൾ മമ്മൂട്ടി നായകനും മോഹൻലാലും വില്ലനുമാകും. അത്തരമൊരു വിഷയമാണ് ഫാസിൽ മനസിൽ ഉദ്ദേശിക്കുന്നത്.
Also Read: ചരിത്രത്തിൽ ആദ്യം; ട്വിറ്ററിന്റെ ട്രെൻഡിംഗ് ചരിത്രത്തിൽ ഇടം നേടി മോഹൻലാൽ
‘ഫേസ് ഓഫ്’ എന്ന ഹോളിവുഡ് സിനിമ പോലെയുള്ള ഒരു ചിത്രം മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് എടുക്കുവാൻ ആഗ്രഹമുണ്ടെന്ന് ഫാസിൽ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഹോളിവുഡിലെ മികച്ച ആക്ഷൻ ത്രില്ലർ സിനിമകളിൽ ഒന്നാണ് ഫേസ് ഓഫ്. നായകനും വില്ലനും തമ്മിൽ മുഖം മാറുന്നതാണ് സിനിമയുടെ പ്രമേയം. അതുകൊണ്ടു തന്നെ സിനിമയിൽ ഒരു നായകനോ വില്ലനോ ഉണ്ടാകുന്നില്ല. അതിനാൽ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഫാൻസിനും വല്യ പ്രശ്നമുണ്ടാകില്ല. ഞാൻ വിളിച്ചാൽ മോഹൻലാലും മമ്മൂട്ടിയും ഇനിയും എന്റെ സിനിമയിൽ അഭിനയിക്കും. ഫെയ്സ് ഓഫ് പോലത്തെ ഒരു സബ്ജക്ട് വെച്ച് സിനിമയെടുക്കണമെന്നു ഞാൻ ആലോചിയ്ക്കുന്നുണ്ട്. – ഫാസിൽ പറയുന്നു.
Post Your Comments