CinemaLatest NewsNEWSTollywood

ലൂസിഫറാകാൻ ചിരഞ്ജീവി ; തെലുങ്ക് റീമേക്ക് ചിത്രം മോഹൻരാജ സംവിധാനം ചെയ്യും

സുജീത് തയ്യാറാക്കിയ തിരക്കഥയില്‍ ചിരഞ്ജീവി അതൃപ്തി പ്രകടിപ്പിച്ചിരുന്നു

നടൻ പൃഥ്വിരാജ് അസഹ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ലൂസിഫര്‍’. മോഹൻലാൽ ഉൾപ്പടെയുള്ള മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ഇറക്കിയ ചിത്രം ഗംഭീര വിജയമാണ് കൈവരിച്ചത്. ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ പോകുന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ചിരഞ്ജീവി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സംവിധായകൻ ആരെന്ന് തീരുമാനിച്ചിരുന്നില്ല. ഇപ്പോഴിതാ സിനിമയുടെ സംവിധായകൻ ആരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

നേരത്തെ പ്രഭാസ് ചിത്രം ‘സഹോ’ ഒരുക്കിയ സുജീത് സംവിധാനം ചെയ്യുമെന്നായിരുന്നു തുടക്കത്തില്‍ വന്ന വാര്‍ത്തകള്‍. പിന്നീട് തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ഡയറക്ടര്‍ വി.വി വിനായക് ലൂസിഫര്‍ സംവിധാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ടായി.

എന്നാൽ സുജീത് തയ്യാറാക്കിയ തിരക്കഥയില്‍ ചിരഞ്ജീവി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലയാണ് പുതിയ സംവിധായകനായി തിരച്ചില്‍ തുടങ്ങിയത്. ഒടുവില്‍ തമിഴിലും തെലുങ്കിലും സൂപ്പര്‍ഹിറ്റുകളൊരുക്കിയ മോഹന്‍രാജ (ജയം രാജ) ലൂസിഫര്‍ റീമേക്ക് ഒരുക്കുന്നുവെന്ന സ്ഥിരീകരണം വന്നു. ഹനുമാന്‍ ജംഗ്ഷന്‍. തമിഴില്‍ തനി ഒരുവന്‍, ജയം, വേലൈക്കാരന്‍ എന്നീ സിനിമകളൊരുക്കിയിട്ടുണ്ട്.

ആചാര്യ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ചിരഞ്ജീവി ലൂസിഫര്‍ റീ മേക്കില്‍ ജോയിന്‍ ചെയ്യുക. തെലുങ്ക് പതിപ്പിൽ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി സുഹാസിനിയും വിവേക് ഒബ്‌റോയിയുടെ റോളില്‍ റഹ്മാനും എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments


Back to top button