രണ്ടാമത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം കരീന കപൂർ. ഗർഭാവസ്ഥയില്‍ ജോലി, ഫാഷൻ, ആഘോഷങ്ങൾ എന്നിങ്ങനെ ഒന്നിലും വിട്ടുവീഴ്ചയിെല്ലന്ന് കരീന നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഏഴുമാസം ഗർഭിണിയാണ് കരീന. ഇപ്പോഴിതാ കരീനയുടെ ഏറ്റവും പുതിയ ചിത്രമാണ് വൈറലാകുന്നത്.
കറുപ്പ് നിറത്തിലുള്ള വസ്ത്രമാണ് കരീന അണിഞ്ഞിരിക്കുന്നത്. ചിത്രത്തിന് നിരവധിപേരാണ് കമൻറ്റുമായെത്തിയിരിക്കുന്നത്.
ശരീരത്തോടെ ഇറുകി കിടക്കുന്ന വസ്ത്രം ഗർഭകാലത്ത് ഉപയോഗിക്കുന്നത് അനുയോജ്യമാണോ എന്ന് തരത്തിലുള്ള കമന്ററുകളും വരുന്നുണ്ട്.
വളരെ ഇറുകിയ വസ്ത്രവുമായി താരം നടക്കാൻ ഏറെ ബുദ്ധിമുട്ടിയതും ആരാധകരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
സെയ്ഫിന്റെയും കരീനയുടെയും രണ്ടാമത്തെ കുഞ്ഞാണിത്. നേരത്തെ കരീനയേയും കൊണ്ട് ചെക്കപ്പിന് പോയിവന്ന സെയ്ഫിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
Post Your Comments