
നടൻ വിശാലും അനിഷ റെഡ്ഡിയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ വർഷമാണ് നടന്നത്. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുന്ന ആരാധകരെ നിരാശരാക്കി പുതിയ വാർത്ത. നടന് വിശാലുമായി അനിഷ പിരിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.
വിശാലിനെ ഒഴിവാക്കി അനിഷ ഹൈദരാബാദിലുള്ള ബിസിനസുകാരനുമായി ഇഷ്ടത്തിലായെന്നും ഇരുവരുടെയും വിവാഹം ഉറപ്പിച്ചു എന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 26-ന് ആയിരുന്നു വിശാലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം നടന്നത്. ഓഗസ്റ്റില്‍ വിവാഹം ഉണ്ടാകുമെന്നും ഒരു അഭിമുഖത്തിനിടെ വിശാല്‍ പറഞ്ഞിരുന്നു. പിന്നീടാണ് ഈ വിവാഹം വേണ്ടെന്ന് വെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വിശാലിനൊപ്പമുള്ള ചിത്രങ്ങളെല്ലാം അനിഷ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തിരുന്നു.
Also Read: കാണുന്നതെല്ലാം ഒരിക്കലും വിശ്വസിക്കരുത് ; വരലക്ഷ്മി
അതേസമയം, വരലക്ഷ്മി ശരത്കുമാറിന്റെ ശാപമാണെന്ന് താരത്തിന്റെ ആരാധകർ പറയുന്നു. വരലക്ഷ്മിയും വിശാലും പ്രണയത്തിലാണെന്നും ഇരുവരും ഉടൻ വിവാഹിതരാകുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. വരലക്ഷ്മിയെ വേണ്ടെന്ന് വെച്ച് വിശാൽ അനിഷയെ ചൂസ് ചെയ്യുകയായിരുന്നുവെന്നാണ് കോടമ്പാകത്തെ സംസാരവിഷയം.
Post Your Comments